ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാം; അമൃതാനന്ദമയിയുടെ മുന്‍ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ശബരിമലയില് യുവതികളെ പ്രവേശിപ്പിക്കാമെന്ന അമൃതാനന്ദമയിയുടെ മുന് പ്രസ്താവന കുത്തിപ്പൊക്കി സോഷ്യല് മീഡിയ. ശബരിമലയില് സ്ത്രീകള്ക്ക് പ്രവേശനം നിഷേധിക്കുന്നത് അധര്മ്മമാണെന്നായിരുന്നു അമൃതാനന്ദമയി 2007ല് നടത്തിയ വാര്ത്താ സമ്മേളനത്തില് പറഞ്ഞത്. പുരുഷനെ പ്രസവിച്ച സ്ത്രീക്ക് ശബരിമലയില് കയറാനാകില്ല എന്ന് പറയുന്നത് അധര്മ്മമല്ലേ എന്ന് 2007ല് അമൃതാന്ദമയി ചോദിച്ചിരുന്നു. എന്നാല് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തസംഗമത്തില് അവര് നിലപാട് മാറ്റിയിരുന്നു.
 

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന അമൃതാനന്ദമയിയുടെ മുന്‍ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് അധര്‍മ്മമാണെന്നായിരുന്നു അമൃതാനന്ദമയി 2007ല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പുരുഷനെ പ്രസവിച്ച സ്ത്രീക്ക് ശബരിമലയില്‍ കയറാനാകില്ല എന്ന് പറയുന്നത് അധര്‍മ്മമല്ലേ എന്ന് 2007ല്‍ അമൃതാന്ദമയി ചോദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തസംഗമത്തില്‍ അവര്‍ നിലപാട് മാറ്റിയിരുന്നു.

തലമുറകളായി നടന്നിരുന്ന ക്ഷേത്രസങ്കല്‍പങ്ങള്‍ പാലിക്കപ്പെടണം എന്നും പ്രതിഷ്ഠാ സങ്കല്‍പങ്ങളെ അവഗണിക്കുന്നത് ശരിയല്ല എന്നുമായിരുന്നു കഴിഞ്ഞ ദിവസം അമൃതാനന്ദമയി പറഞ്ഞത്. ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ നിലപാടുകള്‍ക്ക് സമാനമാണ് അമൃതാന്ദമയിയുടേതുമെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമായി എന്നും കഴിഞ്ഞ ദിവസം അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാന്ദമയി പറഞ്ഞിരുന്നു. 2007ല്‍ അമൃതാനന്ദമയി നടത്തിയ പ്രസ്താവന വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം അന്ന് അത് വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.