‘മല കയറി വരുന്ന കരടിയെ കല്ലെറിഞ്ഞ് പുഴയില്‍ വീഴ്ത്തി’; മിണ്ടാപ്രാണിയോട് മനുഷ്യത്വമില്ലാത്ത ക്രൂരത!
ജമ്മുകാശ്മീര്‍: കഠിനഹൃദയരായ ചിലര്‍ നമുക്കുചുറ്റുമുണ്ടെന്ന് തെളിയിക്കുന്നതാണ് കാശ്മീരില്‍ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോ ദൃശ്യം. കുത്തെനെയുള്ള മല കയറി വരികയായിരുന്ന കരടി ചിലര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് വീഴ്ത്തുന്നതാണ് വീഡിയോ. കണ്ണില്‍ ചോരയില്ലാത്ത മനുഷ്യരുടെ ആക്രമണത്തില് മല മുകളില് നിന്ന് കരടി കരണംമറിഞ്ഞ് പുഴയിലേക്ക് വീഴുന്നത് ദൃശ്യത്തില് വ്യക്തമാണ്.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ക്രൂരമായ പ്രവൃത്തി ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തിരുന്നു. ഇത്തിരിയെങ്കിലും മനുഷ്യത്വം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്കും ഇത്തരമൊരു ക്രൂരത ചെയ്യാന്‍ കഴിയില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രയാപ്പെടുന്നത്.
വീഡിയോ കാണാം.