ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ‘റോഡ് ഷോ’യാക്കി മാറ്റി ബി.ജെ.പി; വീഡിയോ
ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പുല്വാമയിലുണ്ടായ ഭീകരാക്രമണത്തില് വീരമൃത്യുവരിച്ച സി.ആര്.പി.എഫ് ജവാന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി ബി.ജെ.പി. ഉത്തര്പ്രദേശിലെ ഉന്നാവോ സ്വദേശിയായ ജവാന് അജിത് കുമാറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയിലായിരുന്നു ബി.ജെ.പി എംപി സാക്ഷി മഹാരാജ് ഉള്പ്പെടെയുള്ളവരുടെ റോഡ് ഷോയ്ക്ക് സമാനമായ പ്രവൃത്തി. വിലാപയാത്രക്കിടെ ആളുകളെ കൈവീശി കാണിക്കുകയും ചിരിക്കുകയും ചെയ്യുന്ന സാക്ഷി മഹാരാജിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്.
മനുഷ്യത്വമില്ലാത്ത നടപടിയെന്നാണ് സോഷ്യല്‍ മീഡിയ സാക്ഷി മഹാരാജിന്റെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. നേരത്തെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെയും സമാന വിമര്‍ശനം ഉയര്‍ന്നിരുന്നു. സി.ആര്.പി.എഫ്. ജവാന്‍ വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കണ്ണന്താനം വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. ജവാന്റെ മൃതദേഹത്തിന് അരികിലെത്തി കോപ്രോയം കാണിക്കുന്നവനെന്നാണ് സോഷ്യല്‍ മീഡിയ കണ്ണന്താനത്തെ വിശേഷിപ്പിച്ചത്.
വീഡിയോ കാണാം.