പൂച്ചയെ ‘നായരാ’ക്കി ചരമവാര്‍ഷിക പരസ്യം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

എന്തായാലും പരസ്യം പുറത്തുവന്നതോടു കൂടി മലയാളിയുടെ ജാതി ചിന്ത ഒരിക്കല് കൂടി വാര്ത്തകളില് ഇടംപിടിച്ചിരിക്കുകയാണ്.
 

കൊച്ചി: മൃഗങ്ങള്‍ പോലും ജാതിക്ക് അതീതരല്ലെന്ന് തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പത്ര പരസ്യം. വളര്‍ത്തു പൂച്ചയുടെ ചരമ വാര്‍ഷികത്തില്‍ ഉടമസ്ഥര്‍ നല്‍കിയതാണ് പരസ്യം. എന്നാല്‍ പൂച്ചയ്ക്ക് പേര് മാത്രമല്ല ജാതിവാലും നല്‍കിയാണ് ഉടമസ്ഥര്‍ പരസ്യം നല്‍കിയത്. സംഭവം വൈറലയാതോടെ ട്രോള്‍ പൂരവും തുടങ്ങി. ടോം ആന്റ് ജെറിക്ക് വരെ ജാതിവാല് നല്‍കിയാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും പരസ്യം പുറത്തുവന്നതോടു കൂടി മലയാളിയുടെ ജാതി ചിന്ത ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ട്രോളുകള്‍ കാണാം.