ഭക്തര്‍ ആചാര ലംഘനത്തെക്കുറിച്ച് ദുഃഖിക്കുമ്പോള്‍ അത് സുവര്‍ണ്ണാവസരമായാണ് ബിജെപി കണ്ടത്; ചെന്നിത്തല

ഭക്തര് ആചാര ലംഘനത്തെക്കുറിച്ച് ദുഖിക്കുമ്പോള് അത് സുവര്ണ്ണാവസരമായിട്ടാണ് ബി.ജെ.പി കണ്ടതെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില് ബി.ജെ.പിയുടെ ഹീനമായ രാഷ്ട്രീയ കളിയുടെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നതെന്നും ചെന്നിത്തല ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. ആചാര ലംഘനത്തിലെ പ്രതിഷേധമോ വിശ്വാസ സംരക്ഷണമോ ഒന്നും ബി.ജെ.പി ലക്ഷ്യമായിരുന്നില്ല. ശബരിമലയെ സംഘര്ഷഭൂമിയാക്കി അതില് നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാര്ട്ടി അദ്ധ്യക്ഷന് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
 

തിരുവനന്തപുരം: ഭക്തര്‍ ആചാര ലംഘനത്തെക്കുറിച്ച് ദുഖിക്കുമ്പോള്‍ അത് സുവര്‍ണ്ണാവസരമായിട്ടാണ് ബി.ജെ.പി കണ്ടതെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ഹീനമായ രാഷ്ട്രീയ കളിയുടെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നതെന്നും ചെന്നിത്തല ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ആചാര ലംഘനത്തിലെ പ്രതിഷേധമോ വിശ്വാസ സംരക്ഷണമോ ഒന്നും ബി.ജെ.പി ലക്ഷ്യമായിരുന്നില്ല. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ചെയ്തതെന്നും ശബരിമലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇരുപക്ഷവും കിണഞ്ഞു ശ്രമിച്ചുവെന്നും ചെന്നിത്തല പറയുന്നു. ബി.ജെ.പിയെ ശക്തിപ്പെടുത്തുക വഴി മതേതര ജനാധിപത്യ ശക്തികളെ ദുര്‍ബലപ്പെടുത്താമെന്ന് സി.പി.എം കണക്കു കൂട്ടി. ശബരിമലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ച് ബി.ജെ.പിക്ക് മുതലെടുക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയത് ഈ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്

തന്റെ കള്ളക്കളി പുറത്തായതോടെ മാദ്ധ്യമങ്ങളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നത്. നേരത്തെ പിണറായി വിജയന്‍ മാദ്ധ്യമ സിന്റിക്കേറ്റെന്ന് പറഞ്ഞപ്പോള്‍ ശ്രീധരന്‍പിള്ള ഫ്രാക്ഷന്‍ എന്ന് പറയുന്നു. വാക്കുകളില്‍ മാത്രമാണ് വ്യത്യാസം. ലക്ഷ്യവും പ്രവൃത്തിയും ഒന്ന് തന്നെ. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പോസ്റ്റ് കാണാം

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ഹീനമായ രാഷ്ട്രീയ കളിയുടെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നത്. ശബരിമല പ്രശ്നം ബി.ജെ.പിക്ക് സുവര്‍ണ്ണാവസരം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഭക്തജന ലക്ഷങ്ങള്‍ ആചാര ലംഘനത്തെക്കുറിച്ച് ദുഖിക്കുമ്പോള്‍ അത് സുവര്‍ണ്ണാവസരമായിട്ടാണ് ബി.ജെ.പി കണ്ടത്. ആചാര ലംഘനത്തിലെ പ്രതിഷേധമോ വിശ്വാസ സംരക്ഷണമോ ഒന്നും ബി.ജെ.പി ലക്ഷ്യമായിരുന്നില്ല. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ചെയ്തത്. ശബരിമലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇരുപക്ഷവും കിണഞ്ഞുശ്രമിച്ചു.

ബി.ജെ.പിയെ ശക്തിപ്പെടുത്തുക വഴി മതേതര ജനാധിപത്യ ശക്തികളെ ദുര്‍ബലപ്പെടുത്താമെന്ന് സി.പി.എം കണക്കു കൂട്ടി. ശബരിമലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ച് ബി.ജെ.പിക്ക് മുതലെടുക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയത് ഈ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ‘ഒടുവില്‍ നമ്മളും ഭരണപക്ഷ പാര്‍ട്ടികളും മാത്രമാവും’ എന്ന് ശ്രീധരന്‍പിള്ള പറഞ്ഞതും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഒത്തുകളിക്ക് തെളിവാണ്. ഇതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ട്.  വിശ്വാസി സമൂഹത്തോടൊപ്പം എന്നും ഉറച്ചു നിന്നത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രമാണ്. അതു കൊണ്ടാണ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം മാറ്റി 2016 ല്‍ ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന സത്യവാങ്മൂലം യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. അതില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഉറച്ചു നില്‍ക്കുന്നു. ബി.ജെ.പിയുടെ കള്ളക്കളി പുറത്തു വന്നതോടെ അവര്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുകയാണ്. ബി.ജെ.പിയുടെ വഞ്ചനയ്ക്ക് ജനങ്ങള്‍ കൂട്ടു നില്‍ക്കുകയില്ല.

ബി.ജെ.പിയും സി.പി.എമ്മും ഇനിയെങ്കിലും കുടില തന്ത്രങ്ങള്‍ അവസാനിപ്പിച്ച് ശബരിമലയില്‍ ശാന്തിയും സമാധാനവും തിരികെ കൊണ്ടു വരണം. തന്റെ കള്ളക്കളി പുറത്തായതോടെ മാദ്ധ്യമങ്ങളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നത്. നേരത്തെ പിണറായി വിജയന്‍ മാദ്ധ്യമ സിന്റിക്കേറ്റെന്ന് പറഞ്ഞപ്പോള്‍ ശ്രീധരന്‍പിള്ള ഫ്രാക്ഷന്‍ എന്ന് പറയുന്നു.വാക്കുകളില്‍ മാത്രമാണ് വ്യത്യാസം. ലക്ഷ്യവും പ്രവൃത്തിയും ഒന്ന് തന്നെ.ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്.

ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ ഹീനമായ രാഷ്ട്രീയ കളിയുടെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നത്. ശബരിമല പ്രശ്‌നം…

Posted by Ramesh Chennithala on Monday, November 5, 2018