അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ച് ചിന്ത ജെറോം; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ച് ചിന്ത ജെറോം. ഫെയിസ്ബുക്ക് പോസ്റ്റില് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള് ചെറുക്കപ്പെടേണ്ടതാണെന്ന് ഡിവൈഎഫ്ഐ നേതാവും യുവജന കമ്മീഷന് ചെയര്പേഴ്സണുമായ ചിന്ത കുറിച്ചു. ഇതിനെതിരെ സിപിഎം അനുകൂലികളുള്പ്പെടെ രംഗത്തെത്തിയിരിക്കുകയാണ്. അഭിമന്യുവിന്റെ കൊലയില് പ്രതിഷേധിച്ച് നല്കിയിരിക്കുന്ന പോസ്റ്റില് ക്യാമ്പസ് ഫ്രണ്ടിനെക്കുറിച്ചോ പോപ്പുലര് ഫ്രണ്ടിനെക്കുറിച്ചോ പരാമര്ശമില്ലാത്തതും പ്രവര്ത്തകര് വിമര്ശിക്കുന്നു.
 

അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ച് ചിന്ത ജെറോം. ഫെയിസ്ബുക്ക് പോസ്റ്റില്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെന്ന് ഡിവൈഎഫ്‌ഐ നേതാവും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്ത കുറിച്ചു. ഇതിനെതിരെ സിപിഎം അനുകൂലികളുള്‍പ്പെടെ രംഗത്തെത്തിയിരിക്കുകയാണ്. അഭിമന്യുവിന്റെ കൊലയില്‍ പ്രതിഷേധിച്ച് നല്‍കിയിരിക്കുന്ന പോസ്റ്റില്‍ ക്യാമ്പസ് ഫ്രണ്ടിനെക്കുറിച്ചോ പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചോ പരാമര്‍ശമില്ലാത്തതും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.

സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ ഹൃദയം നീറുന്നു എന്നാണ് ചിന്തയുടെ പോസ്റ്റ്.

ഇതിലും നല്ലത് ഈ മരണം അപലപിക്കാതിരിക്കുന്നതാണ്. അഭിമന്യുവിനെ പോലുള്ള ഒട്ടനേകം സഖാക്കളുടെ ജീവരക്തം കൊണ്ട് വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കിട്ടിയ യുവജനക്കമ്മീഷന്റെ ചെയര്‍പേഴ്‌സണിന്റെ എസി റൂമില്‍ ഇരുന്ന് നടത്തിയ നല്ലൊരു പോസ്റ്റ്. ദയവ് ചെയ്ത് ഇടത് പക്ഷത്തിന്റെ വക്താവായി വേദികളില്‍ വരരുത്. നിങ്ങള്‍ക്ക് കിട്ടിയ സൗഭാഗ്യം തല്‍ക്കാലം അനുഭവിക്കുക. എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കടുത്ത ഭാഷയിലുള്ള കമന്റുകളും പോസ്റ്റില്‍ നിരന്നിട്ടുണ്ട്.

പോസ്റ്റ് കാണാം

സൗഹൃദങ്ങൾ പൂക്കുന്ന കലാലയ പരിസരങ്ങളിൽ ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്….

Posted by Chintha Jerome on Monday, July 2, 2018