ഫേസ്ബുക്ക് ചാറ്റിങ്‌ തടസപ്പെടുത്തി; 14 കാരൻ സ്വയം വെടിവെച്ച് മരിച്ചു

ഫേസ്ബുക്ക് ചാറ്റിങ് തടഞ്ഞതിന്റെ പേരിൽ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. അലഹബാദിലെ പരസ്നഗറിലാണ് സംഭവം.
 

 

അലഹബാദ്: ഫേസ്ബുക്ക് ചാറ്റിങ് തടഞ്ഞതിന്റെ പേരിൽ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. അലഹബാദിലെ പരസ്‌നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്ക് ചാറ്റിങിൽ ഏർപ്പെട്ടിരുന്ന 9-ാം ക്ലാസുകാരനെ അഭിഭാഷകനായ അച്ഛൻ വിദ്യാകാന്ത് ശുക്ല ശാസിക്കുകയും മൊബൈൽ ഫോൺ എടുത്ത് എറിയുകയും ചെയ്തു. ഇതിനെ തുടർന്ന് മുറിയിൽ കയറി വാതിലടച്ച് വിദ്യാർഥി സ്വയം വെടി വെക്കുകയായിരുന്നു.

മുറിയുടെ വാതിൽ തകർത്ത് വീട്ടുകാർ കണ്ടത് ചോരയൊലിച്ച് കിടന്നിരുന്ന മകനെയാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സംഭവസ്ഥലത്ത് നിന്ന് റിവോൾവറും ഒഴിഞ്ഞ കാട്രിഡ്ജും കണ്ടെത്തി. വിദ്യാകാന്തിന്റേതാണ് റിവോൾവർ.