തോല്‍വിക്ക് പിന്നാലെ അനുഷ്കയുമായി ഫോട്ടോ; കോലി ക്രിക്കറ്റില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരാധകര്‍
മുബൈ: ഇന്ത്യന്‍ നായകന് ക്രിക്കറ്റില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരാധകര്‍. സിഡ്നിയില്‍ ഓസീസിനെതിരെ പരാജയപ്പെട്ടതിന് പിന്നാലെ അനുഷ്കയുമായുള്ള ചിത്രം കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെയാണ് ആരാധകരുടെ പൊങ്കാല. ലോകകപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ക്രിക്കറ്റിലാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റു കാര്യങ്ങള്‍ പ്രധാന്യം കുറയ്ക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും ആരാധകര്‍ പ്രതികരിക്കുന്നു. നാളെയാണ് ഇന്ത്യ ഓസീസ് രണ്ടാം ഏകദിനം.
ചാറ്റ് ഷോ വിവാദത്തില്‍പ്പെട്ട് സസ്പെന്ഷന് നേരിടുന്ന കെ.എല്‍ രാഹുലിന്റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും അഭാവം ടീമിന് ദോഷകരമായി എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഒട്ടും ശ്രദ്ധയില്ലാതെയാണ് ഇരു താരങ്ങളും പെരുമാറിയതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഹര്ഭജന് സിംഗ് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളും പാണ്ഡ്യയ്ക്കും രാഹുലിനും എതിരെ രംഗത്ത് വന്നിരുന്നു. നാളെ ഓസീസിനെതിരെ വിജയം നേടിയില്ലെങ്കില്‍ കോലിക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടാകുമെന്നാണ് നിരീക്ഷകര്‍ നല്കുന്ന സൂചന.
ഇന്ത്യയുടെ വിദേശ പര്യടനങ്ങള്‍ക്ക് കോലിക്കൊപ്പം അനുഷ്കയുമെത്തുന്നത് നേരത്തെയും ആരാധക അസംതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ ഇന്ത്യന്‍ ടീം ടൂറിസ്റ്റുകളെപ്പോലെയാണ് പെരുമാറിയതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. നാളെത്തെ മത്സരത്തിലെ പ്രകടനം മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോനിക്കും നിര്‍ണായകമാണ്. മിന്നും ഫോമിലുള്ള ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ് ധോനിയെ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുന്നത്. ധോനിയുടെ കഴിഞ്ഞ മത്സരത്തിലെ സ്ട്രൈക്ക് റേറ്റും വിമര്‍ശന വിധേയമായിരുന്നു.