അച്ഛന്റെ പിറന്നാള്‍ തകര്‍ത്താഘോഷിച്ച് സിവ സിംഗ് ധോണി; വൈറല്‍ വീഡിയോ കാണാം

സിവയുടെ ഒഫിഷ്യല് ഇന്സ്റ്റഗ്രാം പേജിലാണ് ആഘോഷങ്ങളുടെ ദൃശ്യങ്ങള് പുറത്തുവിട്ടിരിക്കുന്നത്.
 

ലണ്ടന്‍: എക്കാലത്തെയും മികച്ച ഇന്ത്യന്‍ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ പിറന്നാള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. മകള്‍ സിവ സിംഗ് ധോണിക്കും ഭാര്യക്കും ടീമംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ധോണിയുടെ പിറന്നാള്‍ ആഘോഷം. സിവക്കൊപ്പം പിറന്നാള്‍ ഡാന്‍സ് ചെയ്യുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. സിവയുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ധോണിയെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ താരമാണ് സിവ സിംഗ് ധോനി. 1.2 മില്യണ്‍ ഫോളോവേഴ്‌സാണ് സിവക്ക് ഇന്‍സ്റ്റയിലുള്ളത്. കേദാര്‍ ജാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയവരും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. ലോകകപ്പ് സെമി പോരാട്ടത്തിന് രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ധോണി ഉള്‍പ്പെട്ട ടീം രണ്ടാം ലോകകപ്പ് നേടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വീഡിയോ കാണാം.