വിള തിന്നാനെത്തിയ കാട്ടാനകളെ കയ്യില്‍ കിട്ടിയതെടുത്ത് നേരിട്ടു, കര്‍ഷകരുടെ ധീരതയ്ക്ക് കയ്യടി; വീഡിയോ

ഇവിടെ ആനകള് വിള നശിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്.
 

മയൂര്‍ഭന്‍ജ്: വിളതിന്നാനെത്തിയ ആനകളെ കയ്യില്‍ കിട്ടിയതെടുത്ത് നേരിട്ട കര്‍ഷകരെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ മാസമാണ് ഒഡിഷയിലെ മയൂര്‍ഭന്‍ജില്‍ വിള നശിപ്പിക്കാനെത്തിയ ആനകളെ കര്‍ഷകര്‍ നേരിട്ടത്. കാട്ടാനക്കൂട്ടത്തെ വെറും വടി കൊണ്ടാണ് കര്‍ഷകര്‍ ആട്ടിയോടിക്കുന്നത്. ഇവിടെ ആനകള്‍ വിള നശിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്. ആനകളുടെ അതിക്രമത്തില്‍ നിന്ന് രക്ഷ നേടാന്‍ മുന്‍പും സമാന രീതിയില്‍ കര്‍ഷകര്‍ ചെറുത്തുനില്‍പ്പ് നടത്തിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഇവ വൈറലായി മാറിയത്.

വീഡിയോ കാണാം.