ഫേസ്ബുക്ക് ഹാക്ക് ചെയ്തതല്ല; വിശദീകരണവുമായി കമ്പനി

45 മിനിറ്റ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായതിനെ പിന്നിലെ കാരണത്തെ കുറിച്ച് വിശദീകരണവുമായി കമ്പനി രംഗത്ത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നടത്തിയ കോൺഫഗരേഷൻ മാറ്റമാണ് നിശ്ചലമാകാൻ കാരണമെന്ന് കമ്പനി വക്താവ് വാൾസ്ട്രീറ്റ് ജേർണൽ ദിനപത്രത്തോട് പറഞ്ഞു.
 
ന്യൂയോർക്ക്:

ഇപ്പോൾ ഇരു സേവനങ്ങളും 100ശതമാനവും കൃത്യമായി നടക്കുന്നുണ്ടെന്നും പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്നും വക്താവ് പറഞ്ഞു. സംഭവത്തിൽ മൂന്നാം കക്ഷി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

രാവിലെ 11.50 മുതൽ 12.38 വരെയാണ് സൈറ്റിന്റെ പ്രവർത്തനം സ്തംഭിച്ചത്. ഫേസ്ബുക്കിൽ ലോഗിൻ ചെയ്യുമ്പോൾ Sorry, something went wrong എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ കാലിയായ പേജാണ് തുറന്നുവന്നിരുന്നത്. സംഭവത്തിന് പിന്നാലെ സൈറ്റുകൾ ഹാക്ക് ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹാക്കിങ് ഗ്രൂപ്പായ ലിസാർഡ് സ്‌ക്വാഡ് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ലിസാർഡ് സ്‌ക്വാഡ് ഇക്കാര്യം അറിയിച്ചിരുന്നത്.