വിദ്യാര്‍ത്ഥിയായ കസ്റ്റമറെ മര്‍ദ്ദിച്ച സംഭവം; കല്ല്യാണ്‍ സില്‍ക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല

ആദ്യ അലക്കില് നിറം പോയ ഷര്ട്ട് മാറ്റിവാങ്ങാനെത്തിയ വിദ്യാര്ത്ഥിയെ മര്ദ്ദിച്ച സംഭവത്തില് കല്ല്യാണ് സില്ക്സിന്റെ ഒഫീഷ്യല് ഫെയ്സ്ബുക്ക് പേജില് പൊങ്കാല. കോട്ടയത്തെ ഷോറൂമില് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കല്ല്യാണ് സില്ക്സിന്റെ പേജില് പുതിയ പരസ്യങ്ങളുടെ താഴെ കമന്റായാണ് പ്രതിഷേധം. കളറിളകി പോവുന്നവ ഡ്രസ്സുകളെ പരിഹാസരൂപത്തില് കഥയായി പറയുന്ന കമന്റു മുതല് ഇടിമുറിയെ പറ്റിയും കമന്റില് പരാമര്ശിക്കുന്നു.
 

കോട്ടയം: ആദ്യ അലക്കില്‍ നിറം പോയ ഷര്‍ട്ട് മാറ്റിവാങ്ങാനെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ല്യാണ്‍ സില്‍ക്‌സിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല. കോട്ടയത്തെ ഷോറൂമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കല്ല്യാണ്‍ സില്‍ക്‌സിന്റെ പേജില്‍ പുതിയ പരസ്യങ്ങളുടെ താഴെ കമന്റായാണ് പ്രതിഷേധം. കളറിളകി പോവുന്നവ ഡ്രസ്സുകളെ പരിഹാസരൂപത്തില്‍ കഥയായി പറയുന്ന കമന്റു മുതല്‍ ഇടിമുറിയെ പറ്റിയും കമന്റില്‍ പരാമര്‍ശിക്കുന്നു.

allowfullscreen

കളര്‍ ഇളകുമോ അതോ ഇടി കിട്ടുമോ എന്നു ചോദിച്ചാണ് മനു സുരേഷ് കമന്റു ചെയ്തിരിക്കുന്നത്. രാകേഷിന്റെ കമന്റ് ഇടി മുറിയെ കുറിച്ചായിരുന്നു ‘നെഹ്‌റു കോളേജില്‍ മാത്രമല്ലടാ ഇങ്ങ് കല്യാണിലും ഉണ്ട് ഇടി മുറികള്‍’. കളര്‍ പോകുന്ന ഷര്‍ട്ട് ഒരെണ്ണം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു രാജേഷ് ഒ.എം കമന്റ് ചെയ്തത്. എന്നാല്‍ ഇടുന്ന കമന്റുകളെല്ലാം ഒഫീഷ്യല്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയാണ് കല്ല്യാണ്‍ സില്‍ക്‌സ്. അതിനെതിരെയും കമന്റുകള്‍ വന്നിട്ടുണ്ട്. നിരവധി ട്രോളുകളും കല്യാണിനെതിരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

allowfullscreen

ബസേലിയസ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി റെന്‍സണും സുഹൃത്തായ ആഷിഖും കല്യാണില്‍ നിന്ന് വാങ്ങിയ ഷര്‍ട്ട് ആദ്യ അലക്കില്‍ത്തന്നെ നിറം ഇളകി മങ്ങിയിരുന്നു. ഇത് മാറ്റി വാങ്ങാന്‍ ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ ഷോറൂമില്‍ എത്തിയത്. കേടായ ഷര്‍ട്ട് കണ്ടപ്പോള്‍ നിരവധി ഉപഭോക്താക്കള്‍ കടയില്‍ നിന്ന് ഇറങ്ങിപ്പോയതില്‍ പ്രകോപിതനായ ജീവനക്കാരന്‍ റെന്‍സണെ ഡ്രസിംഗ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

allowfullscreen

സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം പെണ്‍കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഷോറൂമിലേക്ക് പ്രകടനമായെത്തി ഉപരോധം നടത്തി. പിന്നീട് വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാമെന്ന് കല്യാണ്‍ മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിന്‍മാറിയതെന്നാണ് വിവരം. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് റെന്‍സണ്‍ പരാതി നല്‍കിയിട്ടുണ്ട്.

allowfullscreen
allowfullscreen

allowfullscreen

allowfullscreen