സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വഫാ ഫിറോസിന്റേതോ? വാസ്തവം ഇതാണ്!

കരീബിയന് മോഡലായ തലീമ ജുമാന്റെ ചിത്രങ്ങളാണ് വഫയുടേതെന്ന പേരില് പ്രചരിക്കുന്നത്. വാട്സാപ്പുകള് വഴിയാണ് പ്രധാനമായും പ്രചാരണം.
 

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജ പ്രചാരണങ്ങള്‍. അപകടമുണ്ടാക്കിയ കാറില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയെക്കുറിച്ചാണ് വ്യാജ പ്രചാരണങ്ങള്‍. അശ്ലീലം ചേര്‍ന്ന കുറിപ്പിനൊപ്പം വ്യാജ ഫോട്ടോയും ചേര്‍ത്താണ് പ്രചാരണം നടക്കുന്നത്. കരീബിയന്‍ മോഡലായ തലീമ ജുമാന്റെ ചിത്രങ്ങളാണ് വഫയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പുകള്‍ വഴിയാണ് പ്രധാനമായും പ്രചാരണം.

തന്റെ ചിത്രങ്ങള്‍ ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്ന് ഇനി ബ്രാന്‍ഡിംഗ് ആവശ്യമാണെന്നും തലീമാ ജുമാന്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരുന്നു. വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നാലെ തലീമയ്ക്ക് രണ്ടായിരത്തിലധികം ഫോളോവര്‍മാര്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. വഫയ്‌ക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് സൂചന.

അതേസമയം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാമിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷയും ഇന്ന് തന്നെ കോടതി പരിഗണിക്കും.