മനോരമ വാർത്ത അസംബന്ധം; രാജീവ് രവിയുടെ പ്രസ്താവന താൻ നിഷേധിച്ചിട്ടില്ലെന്ന് ഗീതു മോഹൻദാസ്

ശ്രീനിവാസനെക്കുറിച്ച് രാജീവ് രവി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചതാവാനാണ് സാധ്യതയെന്ന് താൻ അഭിപ്രായപ്പെട്ടിട്ടില്ലെന്ന് ഗീതു മോഹൻ ദാസ്. ഇത്തരത്തിൽ മനോരമ ഓൺലൈനിൽ വാർത്ത വന്നത് അസംബന്ധമാണെന്നും ഗീതു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
 


കൊച്ചി: ശ്രീനിവാസനെക്കുറിച്ച് രാജീവ് രവി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചതാവാനാണ് സാധ്യതയെന്ന് താൻ അഭിപ്രായപ്പെട്ടിട്ടില്ലെന്ന് ഗീതു മോഹൻ ദാസ്. ഇത്തരത്തിൽ മനോരമ ഓൺലൈനിൽ വാർത്ത വന്നത് അസംബന്ധമാണെന്നും ഗീതു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ഈ വിഷയത്തിൽ താൻ ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല. ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായം ഇതാണ്; രാജീവ് പറഞ്ഞത് ഉറച്ചതും വ്യക്തവുമായ ഭാഷയിലാണ്. അതിൽ രാജീവിന്റെ രാഷ്ട്രീയവും നിലപാടുമുണ്ട്. ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്കനുസരിച്ച് സിനിമകളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും അവകാശമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഓരോ സിനിമയും സൃഷ്ടിയും സാമൂഹ്യമായി ഉണ്ടാക്കുന്ന ചലനങ്ങളുടെ പലതരത്തിലുള്ള നിരൂപണങ്ങളെ നേരിടാൻ കലാകാരൻമാർക്ക് ബാധ്യതയുണ്ട്. ഇത് വ്യക്തിപരമല്ല. രാജീവ് ഉന്നയിച്ച രാഷ്ട്രീയ വിഷയങ്ങളാണ് മാധ്യമങ്ങൾ ചർച്ചയാക്കേണ്ടത്. വ്യക്തിപരമായ കാര്യങ്ങളല്ല. മലയാള സിനിമക്കും സംസ്‌കാരത്തിനും സഹായകമാകുന്ന ആരോഗ്യകരമായ ഒരു ചർച്ചയിലേക്കാണ് അതിനെ നയിക്കേണ്ടത്.’

ഗീതു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഗീതു മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം