മീന്‍ വില്‍ക്കുന്നത് ജീവിക്കാന്‍; സോഷ്യല്‍ മീഡിയ ആരോപണങ്ങള്‍ നിഷേധിച്ച് ഹനാന്; വീഡിയോ
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഹനാന്. പഠനച്ചെലവുകള്‍ കണ്ടെത്താന്‍ കൊച്ചി, തമ്മനത്ത് മീന്‍ വില്‍ക്കുന്ന ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എതിര് പ്രചാരണവുമായി രംഗത്തെത്തിയിരുന്നു.
സംവിധായകന് അരുണ്‍ ഗോപി തന്റെ പുതിയ ചിത്രത്തില്‍ ഹനാന് അവസരം നല്‍കാമെന്ന് അറിയിച്ചതിനു പിന്നാലെ മീന്‍ കച്ചവടം സിനിമാ പ്രമോഷമ് വേണ്ടിയാണെന്ന് ആരോപിച്ച് നൂറുദ്ദീന്‍ ഷെയിക്ക് എന്നയാള്‍ ഫെയിസ്ബുക്ക് ലൈവില്‍ രംഗത്തെത്തി. അതിനു ശേഷമാണ് സോഷ്യല്‍ മീഡിയ ഹനാനെതിരെ തിരിഞ്ഞത്.
താന്‍ ഒട്ടേറെ ജോലികള്‍ ചെയ്തിട്ടുണ്ടെന്നും ജീവിത സാഹചര്യങ്ങള്‍ മൂലമാണ് പഠനത്തിനൊപ്പം ജോലികള്‍ ചെയ്യുന്നതെന്നും ഹനാന് വ്യക്തമാക്കുന്നു.
വീഡിയോ കാണാം.
Posted by Paijas Moosa on Wednesday, July 25, 2018