വില്യംസിനെ ‘പറന്നു പിടിച്ച്’ പാണ്ഡ്യ; വൈറല്‍ വീഡിയോ കാണാം
ബേ ഓവല്‍: കിവീസിനെതിരായ തുടര്ച്ചയായ മൂന്നാം ഏകദിനത്തില് വിജയം കൊയ്ത ഇന്ത്യ ടീമിന് സന്തോഷിക്കാന് കുറയേറെ കാര്യങ്ങളുണ്ട്. ബൗളിംഗിലും ബാറ്റിംഗിലും ഫീല്ഡിംഗിലും തുടങ്ങി സമഗ്രാധിപത്യം വിജയമാണ് ബേ ഓവലില് കോലിയും കൂട്ടരും നേടിയത്. ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിന് ഇതിലും വലിയ ആത്മവിശ്വാസ നല്കുന്ന വിജയം വരാനില്ല.
ചാറ്റ് ഷോ വിവാദത്തില്‍പ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു ചര്‍ച്ചാ വിഷയം. പത്ത് ഓവറും പന്തെറിഞ്ഞ പാണ്ഡ്യ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി തിരിച്ചുവരവ് ആഘോഷമാക്കി. ബൗളിംഗിനപ്പുറം ഇന്ന് പാണ്ഡ്യ താരമായത് ഫീല്‍ഡിംഗിലെ മികവായിരുന്നു. ന്യൂസിലാന്‍ഡിന്റെ വില്യംസിനെ പറന്ന് പിടിച്ച പാണ്ഡ്യ അതിശയിപ്പിച്ചു.
ടെയ്‌ലറിനൊപ്പം മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുകയായിരുന്ന വില്യംസിന്റെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. സഹതാരങ്ങളെപ്പോലും അദ്ഭുതപ്പെടുത്ത ക്യാച്ചായിരുന്നു പാണ്ഡ്യയുടേത്. ഫീല്‍ഡിംഗ്‌സിലെ ഇന്ത്യന്‍ ടീമിന്റെ ഓവറോള്‍ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
വീഡിയോ കാണാം.