സീറോ മലബാര്‍ സഭയെയും കണക്ക് പഠിപ്പിച്ച് ജേക്കബ് തോമസ്; ഫേസ്ബുക്ക് പോസ്റ്റ് കാണാം

ഓഖി ദുരന്തത്തിലെ സര്ക്കാര് കണക്കുകളിലും സര്ക്കാര് നല്കുന്ന പരസ്യങ്ങളിലും തുറന്നു പറച്ചിലുകള് നടത്തിയ പോസ്റ്റുകള്ക്ക് ശേഷം സീറോ മലബാര് സഭയെയും കണക്ക് പഠിപ്പിച്ച് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഭയെ പിടിച്ചു കുലുക്കുന്ന ഭൂമി വിവാദമാണ് പാഠം 3 അരമനക്കണക്ക് എന്ന പേരില് നല്കിയിരിക്കുന്ന പോസ്റ്റില് പരാമര്ശിച്ചിരിക്കുന്നത്.
 

ഓഖി ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകളിലും സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളിലും തുറന്നു പറച്ചിലുകള്‍ നടത്തിയ പോസ്റ്റുകള്‍ക്ക് ശേഷം സീറോ മലബാര്‍ സഭയെയും കണക്ക് പഠിപ്പിച്ച് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഭയെ പിടിച്ചു കുലുക്കുന്ന ഭൂമി വിവാദമാണ് പാഠം 3 അരമനക്കണക്ക് എന്ന പേരില്‍ നല്‍കിയിരിക്കുന്ന പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

സഭക്ക് ആകെയുള്ള സ്ഥലം 3 ഏക്കറാണ്. ഇതില്‍ 2 ഏക്കര്‍ 46 സെന്റ് വിറ്റു. കിട്ടിയ തുക 9 കോടിയും കിട്ടേണ്ടത് 22 കോടിയുമാണ്. ആധാരത്തില്‍ കാണിച്ചിരിക്കുന്നത് 13 കോടി. സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും പോസ്റ്റില്‍ പറയുന്നു. സ്ഥലം വില്‍പനയില്‍ നികുതി വെട്ടിപ്പും കള്ളക്കളികളും നടന്നുവെന്ന ആരോപണമാണ് ഇതിലൂടെ ജേക്കബ് തോമസ് ഉന്നയിക്കുന്നത്.

സ്ഥലമിടപാടില്‍ സാങ്കേതികപ്പിഴവുണ്ടായെന്ന് വിവാദത്തെത്തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാ സിനഡിനെ അറിയിച്ചിരുന്നു. ക്രമക്കേടുകള്‍ ഉണ്ടായെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.