ജെബി ജംഗ്ഷന്‍ ‘ബലാല്‍സംഗ’ കവിത; ജോണ്‍ ബ്രിട്ടാസിന് ഫേസ്ബുക്ക് പൊങ്കാല

ജെബി ജംഗ്ഷന് വിവാദ കവിതയുടെ പശ്ചാത്തലത്തില് കൈരളി ടിവി എംഡിയും പരിപാടിയുടെ അവതാരകനുമായ ജോണ് ബ്രിട്ടാസിന് ഫേസ്ബുക്കില് പൊങ്കാല വര്ഷം. ബലാല്സംഗത്തിനിരയായ പെണ്കുട്ടിക്ക് അക്രമിയോടു പ്രണയെ തോന്നുന്നതാണ് സഖാവ് കവിതയിലൂടെ പ്രശസ്തനായ സാം മാത്യു അവതരിപ്പിച്ച കവിതയുടെ ഇതിവൃത്തം. അതിന്റെ അവതരണത്തിനു മുമ്പ് ബ്രിട്ടാസ് നടത്തിയ പരാമര്ശവും വിവാദമായിരുന്നു. പരിപാടി ചര്ച്ചയായതോടെ ഇടതുപക്ഷത്തോടു ചേര്ന്നു നില്ക്കുന്നവരുള്പ്പെടെ ബ്രിട്ടാസിനെതിരെ രംഗത്തെത്തുകയായിരുന്നു.
 

കൊച്ചി: ജെബി ജംഗ്ഷന്‍ വിവാദ കവിതയുടെ പശ്ചാത്തലത്തില്‍ കൈരളി ടിവി എംഡിയും പരിപാടിയുടെ അവതാരകനുമായ ജോണ്‍ ബ്രിട്ടാസിന് ഫേസ്ബുക്കില്‍ പൊങ്കാല വര്‍ഷം. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് അക്രമിയോടു പ്രണയെ തോന്നുന്നതാണ് സഖാവ് കവിതയിലൂടെ പ്രശസ്തനായ സാം മാത്യു അവതരിപ്പിച്ച കവിതയുടെ ഇതിവൃത്തം. അതിന്റെ അവതരണത്തിനു മുമ്പ് ബ്രിട്ടാസ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. പരിപാടി ചര്‍ച്ചയായതോടെ ഇടതുപക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്നവരുള്‍പ്പെടെ ബ്രിട്ടാസിനെതിരെ രംഗത്തെത്തുകയായിരുന്നു.

മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സംവിധായകനും ഇടതുപക്ഷ അനുഭാവിയുമായ ആഷിക് അബു പ്രതികരിച്ചത്. ‘ഇടതുപക്ഷ മാധ്യമ മഹാമുതലാളി മഹാ തോല്‍വി’യാണെന്നായിരുന്നു വാര്‍ത്താ അവതാരകന്‍ സനീഷ് ഇളയിടത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ബലാത്സംഗമൊന്നും ചെയ്തേക്കരുത് കേട്ടാ എന്ന് കുട്ടികളോട് വഷളത്തം പറയുന്നൊരു ബഗിടാപ്പിയാണ് നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത് എന്നാലോചിക്കുമ്പഴാണ്.നാടിനെ പടച്ചോന്‍ രക്ഷിക്കട്ടെ’ എന്നും സനീഷ് കുറിച്ചു

പോസ്റ്റ് കാണാം

allowfullscreen

ബലാത്സംഗം എന്നു കേള്‍ക്കുമ്പോള്‍ പുരുഷന്റെ വിത്തുകോശങ്ങളില്‍ മിന്നല്‍പ്പിണര്‍ പായുമെന്നതിനാലാണല്ലോ പഴയ A പടങ്ങളിലെല്ലാം മൂന്നും നാലും വീതം ബലാത്സംഗങ്ങള്‍ മുട്ടിനു മുട്ടിനു വെച്ചുവിളക്കിയിരുന്നത്. ഏതാണ്ട് അതേപോലെയായിപ്പോയി ‘സഖാവി’ന്റെ പുതിയ കവിത. അതുകേട്ടു കോള്‍മയിര്‍ കൊണ്ട ആ അവതാരത്തെയാണ് സമ്മതിച്ചുകൊടുക്കേണ്ടത്…
You too Britaaas..എന്നായിരുന്നു കെ.എ.സൈഫുദ്ദീന്‍ പോസ്റ്റ് ചെയ്തത്

പോസ്റ്റ് കാണാം

allowfullscreen

ജെ ബി ജംഗ്‌ഷനിൽ ബസ് ചെന്ന് നിന്നപ്പോൾ ഗോവിന്ദചാമിക്ക് അവിടം അപരിചിതമായി തോന്നിയില്ല. # ഇത് താനെടാ ബ്രിട്ടാസ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കെ.എ.ഷാജി പ്രതികരിച്ചത്.

ജെ.ബി ജംഗ്ഷനില്‍ അടുത്ത ലക്കത്തില്‍ കവിത ബി.എ ആളൂര്‍ വക. കവിതയുടെ പേര്: ഗോവിന്ദച്ചാമിയെ പ്രണയിച്ച വക്കീല്‍. കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ ജംഗ്ഷന്‍ മുതലാളി. തൂക്കുമര ചോട്ടിലെ പൂമരങ്ങളില്‍ തൂങ്ങിക്കിടന്ന് ആളൂര്‍ ചോദിക്കുന്നു: കൊല്ലം മുഴുക്കെ വാദമാണോ? ആഷാറം ബാപ്പുവിന്റെ ഹിന്ദി കവിതയും വേണമെന്നും മറ്റൊരു പോസ്റ്റില്‍ ഷാജി പറയുന്നു

പോസ്റ്റുകള്‍ കാണാം

allowfullscreen

allowfullscreen

ആ ഷോയില്‍ ഉള്ള, ആ ബലാത്സംഗം കവിത എഴുതിയ ആളോടുള്ളതിനെക്കാള്‍ പ്രശ്‌നം ആ ഷോ നയിച്ച, മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തില്‍ എത്തിയ സമയത്ത് പരിഭാഷകനായും ഉപദേശകനായും പിന്നെ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരമായ ചാനലിന്റെ മുതലാളി എന്ന നിലയിലും ഒക്കെ ഉള്ള മനുഷ്യന്‍, ജോണ്‍ ബ്രിട്ടാസിനെ കുറിച്ച് പറഞ്ഞിട്ടു പോരേ ബാക്കി ഉള്ളതൊക്കെ? അയാള് പറഞ്ഞ ഡയലോഗുകളില്‍ സഖാക്കള്‍ അംഗീകരിക്കുന്ന ഡയലോഗ്‌സ് എന്തേലും പറയാമോ? വൃത്തികേട് എന്നല്ലാതെ ഒരു ഡയലോഗ് പറയാമോ? മാധ്യമപ്രവര്‍ത്തകനായ കെ.എന്‍.അശോക് ഇങ്ങനെയാണ് ഫേസ്ബുക്കില്‍ എഴുതിയത്.

പോസ്റ്റ് കാണാം

allowfullscreen