പ്രതികള്‍ കോടതി മുറിയില് നിന്നും ഇറങ്ങിയോടി; പിന്നാലെ കുതിച്ച് ജഡ്ജിയും; വൈറല്‍ വീഡിയോ കാണാം
വാഷിംഗ്ടണ്‍: പോലീസുകാര്‍ രക്ഷപ്പെടാന് ശ്രമിക്കുന്ന കുറ്റവാളികളെ പിടികൂടുന്നത് സാധാരണ സംഭവമാണ്. എന്നാല് വിധി കേട്ട ശേഷം കോടതിയില് നിന്ന് ഓടി രക്ഷപ്പെടാന് നോക്കിയ പ്രതികളെ ജഡ്ജ് തന്നെ ഓടിച്ചിട്ട് പിടിച്ചാലോ.! അമേരിക്കയിലെ ഒരു സിവില് കോടതിയിലാണ് അത്തരമൊരു രസകരമായ സംഭവം അരങ്ങേറിയത്. ടാന്നര് ജേക്കബ്സന്, ഹവാര്ഡ് എന്നീ പ്രതികള് ശിക്ഷാ വിധി കേട്ട ശേഷം കോടതി മുറിയില് നിന്നും ഇറങ്ങിയോടി. സംഭവ സമയത്ത് കോടതി മുറിയില് പോലീസുകാര് ഉണ്ടായിരുന്നില്ല.
കോടതിയിലുള്ള ഉദ്യോഗസ്ഥരും അഭിഭാഷകരും പകച്ച് നിന്നപ്പോള്‍ വിധി പറഞ്ഞ ജഡ്ജ് തന്നെ പിന്നാലെയോടി പ്രതികളെ പിടികൂടി. അമേരിക്കയിലെ ഒരു വാര്‍ത്താ ചാനലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അത്യാവശ്യ സുരക്ഷയൊരുക്കാത്ത പോലീസിനെ ജഡ്ജ് നന്നായി ശകാരിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലായിട്ടുണ്ട്. ഇതോടെ ആര്‍ഡബ്ല്യു ബസാര്‍ഡ് എന്ന ജഡ്ജ് അമേരിക്കയിലെ ഹീറോയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വീഡിയോ കാണാം.