അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച സംഘികള്‍ ഇന്ത്യാക്കാരെ നാടുകടത്താന്‍ വരേണ്ടെന്ന് കെ.മുരളീധരന്‍

സംവിധായകന് കമലിനോട് രാജ്യം വിട്ട്പോകണമെന്ന് ബി.ജെ.പി.നേതാവ് ആവശ്യപ്പെട്ടതിനെതിരെ വൈകാരിക പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്. അധിനിവേശം നടന്നപ്പോള് മലര്ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച സംഘികള് ഇന്ത്യാക്കാരെ നാടുകടത്താന് വരേണ്ടെന്ന് മുരളീധരന് തന്റെ ഫേസ്ബുക്ക് പേജില് കുറിച്ചു. എന്നുമുതലാണ് സംഘികള്ക്ക് ഇന്ത്യ തങ്ങളുടെ തറവാട്ട് സ്വത്തായതെന്ന് അദ്ദേഹം ചോദിക്കുന്നു.
 

 

തിരുവനന്തപുരം: സംവിധായകന്‍ കമലിനോട് രാജ്യം വിട്ട്‌പോകണമെന്ന് ബി.ജെ.പി.നേതാവ് ആവശ്യപ്പെട്ടതിനെതിരെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച സംഘികള്‍ ഇന്ത്യാക്കാരെ നാടുകടത്താന്‍ വരേണ്ടെന്ന് മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എന്നുമുതലാണ് സംഘികള്‍ക്ക് ഇന്ത്യ തങ്ങളുടെ തറവാട്ട് സ്വത്തായതെന്ന് അദ്ദേഹം ചോദിക്കുന്നു.

എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സംഘികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കമ്മ്യൂണിസ്റ്റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും, ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും, രാഷ്ട്രപിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നത്. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈ മണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈ നാടിന്റെ മോചനത്തിന് വേണ്ടി ചോരകൊണ്ട് ചരിത്രം രചിച്ച ഈ മണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവ കുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്‍. മുരളീധരന്‍ പോസ്റ്റില്‍ പറയുന്നു.

ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെയെന്ന് അദ്ദേഹം പറയുന്നു. അതിനു ദേശസ്‌നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയലല്ല ദേശസ്‌നേഹമെന്നും മുരളീധരന്‍ ഉപദേശിക്കുന്നു. ഇന്ത്യയുടെ ജനസംഖ്യ 125 കോടിക്ക് മുകളിലാണ്. മിസ് കാള്‍ അടിച്ചും അടിക്കാതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയുടെ നേതാവ് ബാക്കി ഉള്ള 100 കോടിയിലധികം വരുന്ന ഇന്ത്യക്കാരോട് രാജ്യം വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആള്‍ക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേയെന്ന് ചോദിച്ചാണ് മുരളീധരന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

allowfullscreen