മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ സദാചാര ഗുണ്ടാ ആക്രമണം; കടകംപിള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു

: മാധ്യമ പ്രവര്ത്തക ജിഷ എലിസബത്തിനും ഭര്ത്താവ് ജോണ് ആളൂരിനും നേരേ നടന്ന കയ്യേറ്റത്തില് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് ഖേദം പ്രകടിപ്പിച്ചു. സംഭവത്തില് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്പ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ ഖേദപ്രകടനം.
 


തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണ്‍ ആളൂരിനും നേരേ നടന്ന കയ്യേറ്റത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ ഖേദപ്രകടനം.

വ്യക്തിസ്വാതന്ത്ര്യത്തിന് അമൂല്യമായ പ്രാധാന്യം നല്‍കുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)യെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തൊട്ടയല്‍വാസിയുടെ ദുര്‍ബുദ്ധിയില്‍ ഉദിച്ച കപട സദാചാര പ്രവര്‍ത്തനത്തില്‍ സി.പി.ഐ (എം) ന്റെ രണ്ടു പ്രവര്‍ത്തകര്‍ പെട്ടുപോയി എന്നത് ഏറെ ദുഖിപ്പിക്കുന്നു. സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളുടെ ശരി തെറ്റുകള്‍ മനസ്സിലാക്കാതെ ആരെങ്കിലും പറയുന്നതു കേട്ട് എടുത്തുചാടി നടത്തിയ അപക്വമായ പ്രവര്‍ത്തനമായിരുന്നു അവരുടേത്.

സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എന്ന നിലയില്‍ എന്റെ പാര്‍ട്ടിയുടെ രണ്ടു പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ ഈ അന്യായത്തിന് അവര്‍ക്കുവേണ്ടിയും എന്റെ പ്രസ്ഥാനത്തിനു വേണ്ടിയും ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുന്നുവെന്ന് സുരേന്ദ്രന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പില്‍ പറയുന്നു.

സുരേന്ദ്രന്റെ ഫേ്ബുക്ക് പോസ്റ്റ്