പ്രായം വെറും നമ്പര്‍ മാത്രമാണ്; കോലിപ്പടയുടെ ഏറ്റവും പ്രായം ചെന്ന ആരാധികയെ പരിചയപ്പെടാം! വീഡിയോ
ലണ്ടന്‍: ബംഗ്ലാക്കടുവകളെ ബെര്‍മിംഗ്ഹാമിലെ മൈതാനത്ത് കോലിയും കൂട്ടരും നേരിടുമ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പു വിളികളുമായി ഒരു അപൂര്‍വ്വം കായിക പ്രേമി കൂടിയുണ്ടായിരുന്നു. 87 വയസുള്ള ചാരുലതാ പട്ടേല്‍. ഒരുപക്ഷേ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് ആരാധികയും ചാരുലതയായിരിക്കും. മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആരാധികയെ സന്ദര്‍ശിക്കുകയും ചെയ്തു.
ടീമിന്റെ എല്ലാ ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ചാരുലത പട്ടേല് ജിക്ക്. ഒരുപക്ഷേ ഞാനിതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും തീവ്രമായ ഒരു ആരാധിക അവരായിരിക്കും. പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്, ആഗ്രഹങ്ങളാണ് പ്രധാനം. കോലി ട്വിറ്ററില്‍ കുറിച്ചു.
കോലിയുടെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ ചാരുലതയ്ക്ക് മത്സരങ്ങള്‍ കാണാനുള്ള അവസരമൊരുക്കുമെന്ന് വ്യാപാരിയായ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. കോലി പോസ്റ്റ് ചെയ്ത ചാരുലതയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.