ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ രണ്ടു കയ്യും വിട്ട് മൊബൈല്‍ നന്നാക്കുന്ന ഡ്രൈവര്‍; വീഡിയോ വൈറല്‍
നഷ്ടത്തിലോടുന്ന കെഎസ്ആര്ടിസി കൈവിട്ട കളിയാണെന്ന വിമര്ശനം പല കോണുകളില് നിന്നും ഉയരാന് തുടങ്ങിയിട്ട് കാലമേറെയായി. ബസോടിക്കുന്ന ഡ്രൈവര്മാര് കൈവിട്ട് കളിക്കാന് തുടങ്ങിയാല് അതിലിരിക്കുന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് ആര് ഉത്തരവാദിത്തം പറയും എന്ന ചോദ്യം ഉയര്ത്തുന്ന ഒരു വീഡിയോ സോഷ്യല് മീഡിയയില് ഇപ്പോള് വൈറലാണ്. ബസ് ഓടിക്കുന്നതിനിടയില് മൊബൈല് ഫോണിന്റെ തകരാര് പരിഹരിക്കുന്ന ഡ്രൈവറാണ് വീഡിയോയിലെ പ്രധാന കഥാപാത്രം. വീഡിയോ വൈറലായതോടെ ഡൈവറെ സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം.
ജാസ് കെ. ജാസ് എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളാണ് വൈറലായത്. സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുന്ന ഡ്രൈവര്‍ ഒരു കാരണവശാലും തൊടാന്‍ പാടില്ലെന്ന് നിയമം വിലക്കിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ ബസോടിക്കുന്നതിനിടയില്‍ ഈ ഡ്രൈവര്‍ ബാറ്ററി അഴിച്ചെടുത്ത് തിരിച്ചിടുന്നതും ഓണ്‍ ചെയ്ത് അത് പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. KL-15 7780 എന്ന നമ്പറിലുള്ള കുമളി ഡിപ്പോയുടെ ബസിലാണ് സംഭവം.
വീഡിയോ കാണാം
Posted by Jas K Jas on Wednesday, February 21, 2018
Posted by Jas K Jas on Wednesday, February 21, 2018
ഇന്നു രാവിലെ (21- 02 – 2018) കുമളിയ്ക്ക് പോകുന്ന KSRTC KL 15-7780 ബസ് ടൈവർ വാഹനം ഓടിക്കുമ്പോൾ തന്റെ മൊബൈൽ ഫോൺ നന്നാക്കുന്നത് കണ്ടു നോക്കുക
Posted by Jas K Jas on Wednesday, February 21, 2018