ലോ അക്കാഡമി; ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കെ.മുരളീധരന്‍ നിരാഹാര സമരം ആരംഭിച്ചു

ലോ അക്കാഡമിയില് വിദ്യാര്ത്ഥി സമരത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവും സ്ഥലം എംഎല്എയുമായ കെ.മുരളീധരന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. വിദ്യാര്ത്ഥികളുടെ പരാതിക്ക് ന്യായമായ പരിഹാരത്തിന് വേണ്ടിയാണ് നിരാഹാരത്തിന് ഒരുങ്ങുന്നതെന്ന് മുരളി പറഞ്ഞു. വിദ്യാര്ത്ഥി വികാരം വൃണപ്പെടുത്തുന്ന ഒരു തീരുമാനങ്ങളും ഒത്തുതീര്പ്പുകളും അംഗീകരിക്കാനാവില്ല. ലക്ഷ്മി നായര് രാജിവെയ്ക്കുക, ലോ അക്കാഡമിയുടെ അധിക ഭൂമി സര്ക്കാര് ഏറ്റെടുക്കുക, ദളിത് പീഡനങ്ങളില് പ്രതിയെ അറസ്റ്റ് ചെയ്യുക, വിദ്യാര്ത്ഥികളുടെ മറ്റ് പ്രശ്നങ്ങള്ക്ക് ശാശ്വതപരിഹാരംകാണുക എന്നീ ആവശ്യങ്ങള് അംഗീകരിക്കുന്നതു വരെ ഗാന്ധിയന് സമരമാര്ഗ്ഗത്തിലൂടെ പോകുമെന്ന് മുരളീധരന് ഫെയ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
 

തിരുവനന്തപുരം: ലോ അക്കാഡമിയില്‍ വിദ്യാര്‍ത്ഥി സമരത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും സ്ഥലം എംഎല്‍എയുമായ കെ.മുരളീധരന്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതിക്ക് ന്യായമായ പരിഹാരത്തിന് വേണ്ടിയാണ് നിരാഹാരത്തിന് ഒരുങ്ങുന്നതെന്ന് മുരളി പറഞ്ഞു. വിദ്യാര്‍ത്ഥി വികാരം വൃണപ്പെടുത്തുന്ന ഒരു തീരുമാനങ്ങളും ഒത്തുതീര്‍പ്പുകളും അംഗീകരിക്കാനാവില്ല. ലക്ഷ്മി നായര്‍ രാജിവെയ്ക്കുക, ലോ അക്കാഡമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, ദളിത് പീഡനങ്ങളില്‍ പ്രതിയെ അറസ്റ്റ് ചെയ്യുക, വിദ്യാര്‍ത്ഥികളുടെ മറ്റ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരംകാണുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിലൂടെ പോകുമെന്ന് മുരളീധരന്‍ ഫെയ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

എസ്എഫ്‌ഐയുടെ സമര പിന്‍മാറ്റത്തെ പോസ്റ്റില്‍ കടുത്ത ഭാഷയില്‍ മുരളി വിമര്‍ശിച്ചിരുന്നു. തിരക്കഥയെഴുതിയ കപട നടകമാണ് എസ്എഫ്‌ഐ നടത്തിയതെന്നും അത് ഒത്തു തീര്‍പ്പല്ല ഒറ്റു തീര്‍പ്പാണെന്നും മുരളീധരന്‍ പറയുന്നു. സിപിഎംഉം വിദ്യാര്‍ത്ഥി സംഘടനയും ഇത്രതരം താഴരുതായിരുന്നു വെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.

രാഷ്ട്രീയ മുതലെടുപ്പാണ് ലോ അക്കാഡമിയില്‍ നടക്കുന്നത്. പിന്‍തുണ പ്രഖ്യാപിക്കുന്നവരുടെ കള്ളത്തരങ്ങള്‍ മനസിലാക്കണം. ജെഎന്‍യുവിലും കേന്ദ്ര സര്‍വ്വകലാശാലയിലും വേട്ടക്കാരായിരുന്നവര്‍ ലോ അക്കാഡമി സമരത്തില്‍ ഇരകളോടൊപ്പം നില്‍ക്കുന്നത് അപഹാസ്യമായ വിരോധാഭാസമാണും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിരാഹാര സമരത്തില്‍ എല്ലാവരും ഒപ്പമുണ്ടാകുമെന്നും വിശ്വസിക്കുന്നു എന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

allowfullscreen