നിരാഹാര സമരത്തിനിടയില്‍ വീട്ടിലേക്കോ? വി. മുരളീധരന്‍ നിരാഹാര സമരത്തിനിടെ കാറില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

നിരാഹാരസമരത്തിനിടയില് ബിജെപി നേതാവ് വി. മുരളീധരന് കാറില് കയറിപ്പോവുന്ന ദൃശ്യങ്ങള് പുറത്തായി. സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വീഡിയോ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ലോ അക്കാദമിയിലെ പ്രിന്സിപ്പല് ലക്ഷ്മി നായര്ക്കെതിരെ വിദ്യാര്ത്ഥികള് ആരംഭിച്ച സമരത്തിന് ഐക്യദാര്ഢ്യമായാണ് ബിജെപി നേതാവ് വി. മുരളീധരന് നിരാഹാര സമരം ആരംഭിച്ചത്.
 

തിരുവനന്തപുരം: നിരാഹാരസമരത്തിനിടയില്‍ ബിജെപി നേതാവ് വി. മുരളീധരന്‍ കാറില്‍ കയറിപ്പോവുന്ന ദൃശ്യങ്ങള്‍ പുറത്തായി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഢ്യമായാണ് ബിജെപി നേതാവ് വി. മുരളീധരന്‍ നിരാഹാര സമരം ആരംഭിച്ചത്.

വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ക്കിടയിലൂടെ കൈയില്‍ ഫയലും പിടിച്ച് കാറിനരികിലേക്ക് മുരളീധരന്‍ നടന്നുചെല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. മുരളീധരന്‍ ഇല്ലാത്ത നിരാഹാരപന്തലും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ മുരളീധരനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.രാജേഷാണ് നിരാഹാരം തുടരുന്നത്. നിരാഹാരം അവസാനിപ്പിക്കുന്നതിന് മുന്‍പുളള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വീഡിയോ കാണാം

allowfullscreen