അതിരപ്പിള്ളി പദ്ധതി: ഇടതു സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയ തിരിച്ചടിക്കുന്നു

അതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നതോടെ വിമര്ശനവുമായി സോഷ്യല് മീഡിയ. അതിരപ്പള്ളിയിലെ ഒഴുക്കു തടസപ്പെടുത്താതെ വൈദ്യുതപദ്ധതി സ്ഥാപിക്കുമെന്നാണ് ഇരുവരും പറഞ്ഞത്. മുന്നണിക്കുള്ളില്ത്തനെന വിവാദമുയര്ത്തിയ വിഷയത്തില് സോഷ്യല് മീഡിയയിലും വലിയ വിമര്ശനമാണ് ഉയരുന്നത്.
 

കൊച്ചി: അതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നതോടെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അതിരപ്പള്ളിയിലെ ഒഴുക്കു തടസപ്പെടുത്താതെ വൈദ്യുതപദ്ധതി സ്ഥാപിക്കുമെന്നാണ് ഇരുവരും പറഞ്ഞത്. മുന്നണിക്കുള്ളില്‍ത്തനെന വിവാദമുയര്‍ത്തിയ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഇപ്പോള്‍ത്തന്നെ ആറു ഡാമുകളുടെ ഭാരം പേറുന്ന ചാലക്കുടിപ്പുഴയ്ക്ക് ഇനിയുമൊരു ഡാമിനെ വഹിക്കാനുള്ള ശേഷിയുമില്ല. പക്ഷേ ഇത്തരം മൂല്യനഷ്ടക്കണക്കുകളെ കമ്യൂണിസ്റ്റുകാര്‍ പോലും നേരിടുന്നത് തീരെ മനുഷ്യത്വമില്ലാത്ത പലതരം ലാഭക്കണക്കുകള്‍ കൊണ്ടാണ് എന്നതാണ് സങ്കടകരമെന്ന് മനില സി. മോഹനന്‍ കുറിക്കുന്നു.

പോസ്റ്റ് കാണാം

allowfullscreen

ഏത് മന്ത്രവാദി വന്നാലും വീട്ടിലെ കോഴിയ്ക്ക് കഷ്ടകാലമാണ് എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് കാടിന്റെയും പുഴയുടെയും പരിസ്ഥിതിയുടെയും ഒക്കെ അവസ്ഥയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ പറയുന്നത്. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളുടെയും ഇടതുമുന്നണിയിലെയും ആശങ്ക അകറ്റിയിട്ടാണോ മന്ത്രി അതിരപ്പിള്ളി വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക അകറ്റുമെന്ന് പറഞ്ഞത് എന്നറിഞ്ഞാല്‍ കൊള്ളാമെന്നും ഹരീഷ് മറ്റൊരു പോസ്റ്റില്‍ പറയുന്നു

പോസ്റ്റ് കാണാം

allowfullscreen

ഊര്‍ജ്ജ സ്രോതസുകളെ കുറിച്ചുള്ള യഥാസ്ഥിതിക കാഴ്ചപ്പാടില്‍ നിന്ന് മാറി ചിന്തിക്കാനാണ് ഇടതുപക്ഷത്തെ ജനം തെരഞ്ഞെടുത്തത്. ആതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും ആ പുഴയും വനവും നശിപ്പിക്കരുതേ എന്നത് ആ ആവാസ വ്യവസ്ഥയില്‍ കഴിയുന്ന ജീവിവര്‍ഗങ്ങളുടെ മാത്രമല്ല, കേരളത്തിലെ ഇനി വരാനിരിക്കുന്ന അനേകമായിരം തലമുറകളുടെ കൂടി അഭ്യര്‍ത്ഥനയാണെന്ന് മാധ്യമപ്രവര്‍ത്തകനായ നജീം കൊച്ചുകലുങ്ക് എഴുതുന്നു

പോസ്റ്റ് കാണാം

allowfullscreen

വൈദ്യുതബോര്‍ഡിലെ ഡാം നിര്‍മ്മാണ എക്‌സ്പീരിയന്‍സ് ഉള്ള ഉദ്യോഗസ്ഥരൊക്കെ പെന്‍ഷനാവാറായി. ഇനിയൊരു ഡാം കേരളത്തിനു താങ്ങാനാവുമോ എന്നതും അതിന്റെ പാരിസ്ഥിതിക വിലയും ഒന്നും അവരുടെ പരിഗണനയിലില്ല. അതിരപ്പിള്ളി ആയാലും പൂയംകുട്ടിയായാലും പാത്രക്കടവായാലും ചീമേനിയായാലും പുതിയ മുല്ലപ്പെരിയാറായാലും പണിപഠിയ്ക്കാന്‍ ഒരു പദ്ധതി വേണം. അതാണ് വൈദ്യതി മന്ത്രിമാര്‍ എല്ലാവരും ഒരേഭാഷ സംസാരിക്കാന്‍ കാരണമെന്ന് അനിവര്‍ അരവിന്ദ് പറയുന്നു

പോസ്റ്റ് കാണാം

allowfullscreen