മഹാരാജാസില്‍ വീണ്ടും അസഹിഷ്ണുതയെന്ന് കെ.എസ്.യു; എസ്.എഫ്.ഐ പ്രതിക്കൂട്ടിലാകുന്നു!

എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക ശേഷവും എസ്.എഫ്.ഐ ഇതര സംഘടനകളെ പ്രവര്ത്തിക്കാന് അനുവദിക്കുന്നില്ലെന്ന് ആരോപണം. കെ.എസ്.യു ആണ് പരോക്ഷ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. എസ്.എഫ്.ഐ എന്ന് പേരെടുത്ത് പറയാതെയാണ് ആരോപണം. എന്നാല് മുന്പും ഇത്തരം സംഭവങ്ങള് എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ സംശയങ്ങള് അഭിമന്യുവിന്റെ സംഘടനയ്ക്ക് നേരെയാണ്.
 

കൊച്ചി: എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക ശേഷവും എസ്.എഫ്.ഐ ഇതര സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം. കെ.എസ്.യു ആണ് പരോക്ഷ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. എസ്.എഫ്.ഐ എന്ന് പേരെടുത്ത് പറയാതെയാണ് ആരോപണം. എന്നാല്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ സംശയങ്ങള്‍ അഭിമന്യുവിന്റെ സംഘടനയ്ക്ക് നേരെയാണ്.

നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് കെ.എസ്.യു സ്ഥാപിച്ച കൊടിതോരണങ്ങളും നോട്ടീസ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ എസ്.എഫ്.ഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. നവാഗതരെ നിങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുക എന്ന് പറഞ്ഞാണ് കെ.എസ്.യു യൂണിറ്റിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മഹാരാജാസിന് ഇങ്ങനെ ഒരു മുഖം കൂടിയുണ്ട്. അസഹിഷ്ണതയുടെ മുഖം. ഇത്രയും സംഭവവികാസങ്ങള്‍ നടന്നതിന് ശേഷവും ആ ക്യാമ്പസില്‍ തുടരുന്ന അസഹിഷ്ണത നിലനില്‍ക്കുകയാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റ് വിശദീകരിക്കുന്നു.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

നവാഗതരേ നിങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുക.

മഹാരാജാസിന് ഇങ്ങനെ ഒരു മുഖം കൂടിയുണ്ട്. അസഹിഷ്ണതയുടെ മുഖം.ഇത്രയും സംഭവവികാസങ്ങള്‍ നടന്നതിന് ശേഷവും ആ ക്യാമ്പസില്‍ തുടരുന്ന അസഹിഷ്ണത നിലനില്‍ക്കുകയാണ്.

നവാഗതരെ സ്വാഗതം ചെയ്യാന്‍ KSU യൂണിറ്റ് കമ്മിറ്റിയുടെ നേതൃതത്തില്‍ വെച്ചിരുന്ന കൊടിതോരണങ്ങളും ബാനറുകളും ബോര്‍ഡുകളും എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു.ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല അവര്‍ ആരെയാണ് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്,അവര്‍ ആരോടാണ് ഇത്തരത്തില്‍ സംവദിക്കാന്‍ ശ്രമിക്കുന്നത്.

പ്രിയപ്പെട്ട മഹാരാജാസിലെ നവാഗതരെ, നിങ്ങളെ സ്വാഗതം ചെയ്യുവാനായ് ഞങ്ങള്‍ ഒരുക്കിയ ബാനറുകളും,കൊടിതോരണങ്ങളും നഷ്ട്ടപ്പെട്ടിരിക്കുന്നു.നിങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുക.ഞങ്ങള്‍ നിങ്ങളെ സ്വീകരിക്കാന്‍ തയ്യാറായില്ല എന്ന് മാത്രം നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തരുത്.

കാലം ചോദിക്കട്ടെ,
പക്ഷെ,നശിപ്പിച്ചവരോട് ഒന്നേ പറയുവാന്‍ ഉള്ളു,
ഞങ്ങളെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
ഈ കൊടിയിലും തോരണത്തിലും ബാനറിലും മാത്രമല്ല ഞങ്ങളുടെ ആവേശം നിലനില്‍ക്കുന്നത്.
ഞങ്ങളെ ഭയപ്പെടുത്താനും നിങ്ങള്‍ക്കാവില്ല,
കാരണം ശക്തമായൊരു ആശയമാണ് ഞങ്ങളുടെ പക്കലുള്ളത്.

They tried to bury us,
But they didn’t know we were seeds !
കെ.എസ്.യു മഹാരാജാസ് !

allowfullscreen