അമിതമായി മദ്യപിച്ച മലയാളി യാത്രക്കാരന്‍ വിമാനത്തില്‍ കാട്ടിക്കൂട്ടിയത്; വീഡിയോ കാണാം

ഒമാനില് നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തില് മലയാളി യാത്രക്കാരന് മദ്യപിച്ചു ബഹളം വെച്ചു. യാത്രക്കാരോടും ജീവനക്കാരോടും ഇയാള് അപമര്യാദയായി പെരുമാറിയെന്നാണ് വിവരം. ഇയാള് ജീവനക്കാരനോട് തട്ടിക്കയറുന്നതിന്റെ വീഡിയോ മറ്റൊരു യാത്രക്കാരന് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തു. പരിസരം മറന്ന് തെറിവിളി നടത്തിയ ഇയാള് വിമാനത്തിനുള്ളില് സിഗരറ്റ് കത്തിച്ചു വലിക്കാന് ശ്രമിച്ചതായും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില് പറയുന്നു.
 

തിരുവനന്തപുരം: ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മലയാളി യാത്രക്കാരന്‍ മദ്യപിച്ചു ബഹളം വെച്ചു. യാത്രക്കാരോടും ജീവനക്കാരോടും ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് വിവരം. ഇയാള്‍ ജീവനക്കാരനോട് തട്ടിക്കയറുന്നതിന്റെ വീഡിയോ മറ്റൊരു യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പരിസരം മറന്ന് തെറിവിളി നടത്തിയ ഇയാള്‍ വിമാനത്തിനുള്ളില്‍ സിഗരറ്റ് കത്തിച്ചു വലിക്കാന്‍ ശ്രമിച്ചതായും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

കൂടുതല്‍ ബഹളം വെച്ചാല്‍ വിമാനം വഴിതിരിച്ച് മുംബൈയില്‍ ഇറക്കുമെന്നും അത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിമാനജീവനക്കാരന്‍ ഇയാളോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാ. അതിനു ശേഷം മറ്റു യാത്രക്കാര്‍ ഇയാള്‍ക്കു നേരെ തിരിയുന്നതും സീറ്റില്‍ പിടിച്ചു കിടത്തുന്നതും കാണാം. വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഫെബ്രുവരി മൂന്നാം തിയതിയാണ് സംഭവമുണ്ടായത്.

വീഡിയോ കാണാം

allowfullscreen

allowfullscreen