മോഡി-ഒബാമ ആലിംഗന ചിത്രം ഫേസ്ബുക്കിൽ ഹിറ്റ്; ചിത്രത്തിന് സക്കർബെർഗിന്റെയും ലൈക്ക്

ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലിംഗനം ചെയ്യുന്ന പടത്തിന് സോഷ്യൽമീഡിയയിൽ വൻ സ്വീകരണം. ഇതു വരെ 13 ലക്ഷം ലൈക്കും 46,638 ഷെയറുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മുപ്പത്തിമൂവായിരം കമന്റുകളും ചിത്രത്തിന് മണിക്കൂറുകൾ കൊണ്ട് ലഭിച്ചു. ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബെർഗും ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. Atithi Devo Bhava, Welcome to India തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനടിയിൽ കൂടുതലും.
 
ന്യൂഡൽഹി:

ഒബാമ- മോഡി കൂടിക്കാഴ്ച്ചയ്‌ക്കൊപ്പം തന്നെ സുക്കർബെർഗിന്റെ ലൈക്കും അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി.