മോഡിക്കെതിരെയുള്ള ട്രോള്‍ പേജിനെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിച്ച് നാഗ്പൂര് പോലീസ്; പരിഹസിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ സ്ഥിരമായി ട്രോളുകള് എഴുതുന്ന ട്വിറ്റര് ഹാന്ഡിലിനെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിച്ച് നാഗ്പൂര് പോലീസ്. തങ്ങളുടെ ഔദ്യോഗിക ഹാന്ഡിലില് നിന്നാണ് നാഗ്പൂര് പോലീസ് സഞ്ജീവനിയെന്ന ട്രോള് പേജിനെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിച്ചിരിക്കുന്നത്. നരേന്ദ്ര മോഡി ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് പോസ്റ്റ് ചെയത വീഡിയോ വരെ സഞ്ജീവനിയുടെ ട്രോളുകള് വിഷയമായിട്ടുണ്ട്.
സഞ്ജീവനിയുടെ ബയോഡാറ്റ ഇന്‍ഫര്‍മേഷന്‍ ഭാഗത്ത് സ്വദേശം നാഗ്പൂര്‍ എന്ന് ചേര്‍ത്തിരിക്കുന്നതാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് സൂചന. ട്വീറ്റിന് മറുപടിയായി ഒരു ഹാസ്യ വീഡിയോയും സഞ്ജീവനി പോസ്റ്റ് ചെയ്തിട്ടുണ്ട്. കളരിപ്പയറ്റ് അടവുകള്‍ ഹാസ്യ രൂപേണ ചെയ്യുന്ന വ്യക്തിയുടെ വീഡിയോയാണ് സഞ്ജീവനി പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ സഞ്ജീവനിയുടെ ഒരു ട്രോള്‍ സത്യമാണെന്ന് കരുതി ജനം ടിവി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തയാക്കിയിരുന്നു. ഫിറ്റ്‌നസ് ചലഞ്ച് അബദ്ധത്തില്‍ പറ്റിതാണെന്നാണ് കരുതുന്നത്.
ട്വീറ്റ് കാണാം.