മുഖ്യമന്ത്രിക്ക് ചന്ദ്രബോസ് മരണമടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ

മുസ്ലീം ലീഗിന്റെ ചന്ദ്രിക ദിനപ്പത്രത്തിന് നിസാം യുവ വ്യവസായി മാത്രമാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചന്ദ്രബോസ് കേവലം 'മരണമടഞ്ഞ' സെക്യൂരിറ്റി ജീവനക്കാരൻ മാത്രം. കേരള മനസാക്ഷിയെ പിടിച്ചുലച്ച നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകമാണ് തൃശൂരിൽ നടന്നതെന്നിരിക്കേ ഭരണ നേതൃത്വത്തിലുള്ളവർ വിഷയം ലഘൂകരിക്കുന്നു എന്ന വിമർശനത്തെ കൂടുതൽ സാധുകരിക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ മുഴുവൻ ജനങ്ങളേയും രോഷാകുലമാക്കിയ സംഭവം ഉമ്മൻചാണ്ടിക്ക് ' സങ്കടകരമായ ' സംഭവം മാത്രമാണ്. കൊലപാതകിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നല്ല നിയമപരമായ മാർഗങ്ങളിലൂടെ നഷ്ടപരിഹാരം വാങ്ങി നൽകുവാൻ പരമാവധി ശ്രമിക്കുമെന്നാണ് കേരള മുഖ്യന്റെ വാഗ്ദാനം.
 


കൊച്ചി: മുസ്ലീം ലീഗിന്റെ ചന്ദ്രിക ദിനപ്പത്രത്തിന് നിസാം യുവ വ്യവസായി മാത്രമാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചന്ദ്രബോസ് കേവലം ‘മരണമടഞ്ഞ’ സെക്യൂരിറ്റി ജീവനക്കാരൻ മാത്രം. കേരള മനസാക്ഷിയെ പിടിച്ചുലച്ച നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകമാണ് തൃശൂരിൽ നടന്നതെന്നിരിക്കേ ഭരണ നേതൃത്വത്തിലുള്ളവർ വിഷയം ലഘൂകരിക്കുന്നു എന്ന വിമർശനത്തെ കൂടുതൽ സാധൂകരിക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ മുഴുവൻ ജനങ്ങളേയും രോഷാകുലരാക്കിയ സംഭവം ഉമ്മൻചാണ്ടിക്ക് ‘ സങ്കടകരമായ ‘ സംഭവം മാത്രമാണ്. കൊലപാതകിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നല്ല,  നിയമപരമായ മാർഗങ്ങളിലൂടെ നഷ്ടപരിഹാരം വാങ്ങി നൽകുവാൻ പരമാവധി ശ്രമിക്കുമെന്നാണ് കേരള മുഖ്യന്റെ വാഗ്ദാനം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌ററിനെതിരെ വൻവിമർശനങ്ങളാണ് ഉയരുന്നത്. അതിൽ ചിലത്.