ചെന്നൈയിലെ ജലക്ഷാമം; ആശങ്ക പങ്കുവെച്ച് ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡി കാപ്രിയോ

ചെന്നൈയിലെ രൂക്ഷമായ ജനക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങള് പങ്കുവെച്ച് ഹോളിവുഡ് താരവും ഓസ്കാര് ജേതാവുമായ ലിയോനാര്ഡോ ഡികാപ്രിയോ.
 

ചെന്നൈയിലെ രൂക്ഷമായ ജനക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് ഹോളിവുഡ് താരവും ഓസ്‌കാര്‍ ജേതാവുമായ ലിയോനാര്‍ഡോ ഡികാപ്രിയോ. ഇന്‍സ്റ്റഗ്രാമിലാണ് ഡികാപ്രിയോ ചെന്നൈയിലെ വരള്‍ച്ചയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഗ്ലോബല്‍ ഡെലാ ഫോര്‍ നേച്ചര്‍ എന്ന് അറിയപ്പെടുന്ന ലിയോനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷനിലൂടെ പരിസ്ഥിതി ആക്ടിവിസത്തില്‍ സജീവമാണ് താരം. വറ്റിവരണ്ട ഒരു കിണറില്‍ നിന്ന് സ്ത്രീകള്‍ വെള്ളം കോരാന്‍ ശ്രമിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഡികാപ്രിയോ പോസ്റ്റ് ചെയ്തത്.

ഈ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മഴയ്ക്കു മാത്രമേ കഴിയൂവെന്ന് ഡികാപ്രിയോ കുറിച്ചു. എല്ലാ കിണറുകളും വറ്റിവരണ്ടു. നാലു പ്രധാന ജലസംഭരണികളും വറ്റിയതോടെയാണ് ചെന്നൈ രൂക്ഷമായ ജലക്ഷാമത്തിലേക്ക് നീങ്ങിയത്. സര്‍ക്കാര്‍ ജലവിതരണത്തിനായി നിയോഗിച്ചിരിക്കുന്ന ടാങ്കറുകള്‍ക്കു മുന്നില്‍ ജനങ്ങള്‍ വരി നില്‍ക്കുകയാണ്. ജലക്ഷാമം തുടങ്ങിയതോടെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചുപൂട്ടി. മെട്രോ എയര്‍ കണ്ടീഷണറുകള്‍ ഓഫ് ചെയ്തു. അധികൃതര്‍ വെള്ളത്തിനു മറ്റു സ്രോതസുകളുണ്ടോ എന്ന അന്വേഷണത്തിലാണ്. ജനങ്ങള്‍ മഴയ്ക്കായുള്ള പ്രാര്‍ത്ഥനയിലും!- പോസ്റ്റില്‍ ഡികാപ്രിയോ പറയുന്നു.

പോസ്റ്റ് കാണാം