കരുണിന്റെ ട്രിപ്പിളിന് അഭിനന്ദനവുമായി പിണറായി; പോലീസ് കാര്യത്തില്‍ മറുപടി പറയൂ എന്ന് സോഷ്യല്‍ മീഡിയ

ചെന്നൈയില് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റില് ട്രിപ്പിള് സെഞ്ച്വറി നേടിയ മലയാളി താരം കരുണ് നായര്ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ അഭിനന്ദനമറിയിച്ചത്. അതേസമയം സംസ്ഥാനത്തെ പോലീസിനേക്കുറിച്ച് ഉയര്ന്ന പരാതികളില് പ്രതികരിക്കാത്തതില് മുഖ്യമന്ത്രിയെ വിമര്ശിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് കമന്റുകളുമായി ഈ പോസ്റ്റില് എത്തിയത്.
 

തിരുവനന്തപുരം: ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായര്‍ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ അഭിനന്ദനമറിയിച്ചത്. അതേസമയം സംസ്ഥാനത്തെ പോലീസിനേക്കുറിച്ച് ഉയര്‍ന്ന പരാതികളില്‍ പ്രതികരിക്കാത്തതില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് കമന്റുകളുമായി ഈ പോസ്റ്റില്‍ എത്തിയത്.

allowfullscreen

allowfullscreen

allowfullscreen

allowfullscreen

പോലീസ് സേനയുടെ ഫാസിസ്റ്റ് മനോഭാവം താങ്കള്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും സ്വന്തം പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ കണ്ണി അടിച്ചു പൊട്ടിച്ചത് അറിഞ്ഞിട്ടില്ലെങ്കിലും ചെന്നൈ ടെസ്റ്റില്‍ കരുണ്‍ സെഞ്ച്വറി നേടിയത് അറിഞ്ഞു എന്നുമൊക്കെയാണ് കമന്റുകള്‍. പാര്‍ട്ടി അനുഭാവികളും ഇത്തരം കമന്റുകളുമായി പോസ്റ്റില്‍ എത്തുന്നു.

allowfullscreen

allowfullscreen

കരുണ്‍ നായര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുന്ന പോസ്റ്റില്‍ കരുണിന്റെ ചിത്രം മാറിപ്പോയതിനുള്ള പരിഹാസവുമായി ചിലര്‍ എത്തിയതോടെ ചിത്രം നീക്കം ചെയ്തിട്ടുണ്ട്.

allowfullscreen