ഇന്റലക്ച്വല്‍ ആകാനുള്ള ശ്രമമാണ് നശിപ്പിക്കരുത്; വി.ടി ബല്‍റാമിനെ ട്രോളി കളക്ടര്‍ ബ്രോ

സംഭവം സൗഹൃദപരമായ തമാശ മാത്രമാണ്. നൂറിലധികം പേരാണ് കളക്ടര് ബ്രോയുടെ ട്രോളിന് ലൈക്ക് ചെയ്തിരിക്കുന്നത്
 

കൊച്ചി: ഫെയിസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയതിന് പിന്നാലെ വി.ടി ബല്‍റാം എം.എല്‍.എയെ ട്രോളി കളക്ടര്‍ പ്രശാന്ത് നായര്‍. പുതിയ കണ്ണട വെച്ച ലുക്ക് പരിചയപ്പെടുത്തിയാണ് ബല്‍റാം ചിത്രം മാറ്റിയത്. ഇതിന് താഴെ കമന്റായിട്ടായിരുന്നു കളക്ടറുടെ ട്രോള്‍. ഇന്റലക്ച്വല്‍ ആകാനുള്ള ശ്രമമാണ് നശിപ്പിക്കരുതെന്നായിരുന്നു പ്രശാന്ത് നായരുടെ കമന്റ്. സര്‍വ്വകലാശാല എന്ന ചിത്രത്തിലെ മണിയന്‍പിള്ള രാജു പറയുന്ന ഡയലോഗാണിത്. മണിയന്‍ പിള്ളയുടെ ചിത്രവും കമന്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സംഭവം സൗഹൃദപരമായ തമാശ മാത്രമാണ്. നൂറിലധികം പേരാണ് കളക്ടര്‍ ബ്രോയുടെ ട്രോളിന് ലൈക്ക് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടല്‍ നടത്തുന്നയാളാണ് വി.ടി ബല്‍റാം. അതുകൊണ്ടു തന്നെ കളക്ടറുടെ കമന്റിനെ രാഷ്ട്രീയ വിമര്‍ശനമായും ചിലര്‍ വിലയിരുത്തുന്നുണ്ട്.