ലോകകപ്പ് ഫൈനല്‍ വേദിയില്‍ റഷ്യന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പുസി റയറ്റ്; വീഡിയോ

റഷ്യയിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയെന്ന് ആവശ്യപ്പെട്ട് ലോകകപ്പ് ഫൈനല് മത്സരത്തിനിടെ പുസി റയറ്റ് നടത്തിയ സമരം ലോകശ്രദ്ധാകര്ഷിക്കുന്നു. ക്രൊയേഷ്യ-ഫ്രാന്സ് ഫൈനല് മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു. സ്ത്രീകള് ഉള്പ്പെടെയുള്ള നാല് പേര് മൈതാനത്തിലിറങ്ങിയത്. സുരക്ഷാ ജീവനക്കാര് പെട്ടന്ന് തന്നെ ഇവരെ മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. കളിക്കാരോട് ആരാധന മൂത്ത് ചിലര് ചെയ്യുന്ന പ്രവൃത്തിയായിട്ടേ ഇതിനെ ആദ്യം കണ്ടിട്ടുള്ളുവെങ്കിലും. പിന്നീട് പുസി റയറ്റ് തങ്ങള് നടത്തിയ സമരമാണിതെന്ന് ഫെയിസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇതോടെയാണ് മൈതാനത്തിറങ്ങിയവര് വാര്ത്തയാവുന്നത്. കഴിഞ്ഞ കുറേക്കാലങ്ങളായി റഷ്യയില് നടക്കുന്ന രാഷ്ട്രീയ അടിച്ചമര്ത്തലുകള്ക്കെതിരെ രൂപംകൊണ്ട സംഘടനയാണ് പുസി റയറ്റ്. രാഷ്ട്രീയ സ്വാതന്ത്രം നല്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പല സമരങ്ങള്ക്കും നേതൃനിരയിലുള്ള സംഘടനയാണിവര്.
 

മോസ്‌കോ: റഷ്യയിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയെന്ന് ആവശ്യപ്പെട്ട് ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ പുസി റയറ്റ് നടത്തിയ സമരം ലോകശ്രദ്ധാകര്‍ഷിക്കുന്നു. ക്രൊയേഷ്യ-ഫ്രാന്‍സ് ഫൈനല്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ മൈതാനത്തിലിറങ്ങിയത്. സുരക്ഷാ ജീവനക്കാര്‍ പെട്ടന്ന് തന്നെ ഇവരെ മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. കളിക്കാരോട് ആരാധന മൂത്ത് ചിലര്‍ ചെയ്യുന്ന പ്രവൃത്തിയായിട്ടേ ഇതിനെ ആദ്യം കണ്ടിട്ടുള്ളുവെങ്കിലും. പിന്നീട് പുസി റയറ്റ് തങ്ങള്‍ നടത്തിയ സമരമാണിതെന്ന് ഫെയിസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇതോടെയാണ് മൈതാനത്തിറങ്ങിയവര്‍ വാര്‍ത്തയാവുന്നത്. കഴിഞ്ഞ കുറേക്കാലങ്ങളായി റഷ്യയില്‍ നടക്കുന്ന രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ രൂപംകൊണ്ട സംഘടനയാണ് പുസി റയറ്റ്. രാഷ്ട്രീയ സ്വാതന്ത്രം നല്‍കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പല സമരങ്ങള്‍ക്കും നേതൃനിരയിലുള്ള സംഘടനയാണിവര്‍.

പരമ്പരാഗത റഷ്യന്‍ പോലീസ് വേഷമണിഞ്ഞ നാല് പേരാണ് മൈതാനത്തിറങ്ങിയത്. പ്രതിഷേധം നടത്തിയ വനിതാ പ്രവര്‍ത്തക ഫ്രാന്‍സിന്റെ സൂപ്പര്‍ താരം എംപ്പാബെയുമായി കൈയടിക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു പ്രതിഷേധകനെ ഇടിച്ചിട്ടത് ക്രൊയേഷ്യന്‍ താരമാണ്. ‘പോലീസ് മാന്‍ എന്റേര്‍ഡ് ഇന്‍ ദി ഗെയിം’ എന്നാണ് പുസി റയറ്റ് പ്രതിഷേധത്തിന് പേര് നല്‍കിയിരിക്കുന്നത്. നിയമ വിരുദ്ധമായ അറസ്റ്റുകള്‍ അവസാനിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ വെറുതെ വിടുക, രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയവയായിരുന്നു ലോകകപ്പ് വേദിയിലെ സമരത്തിന് പിന്നിലെ ആവശ്യങ്ങളെന്ന് പുസി റയറ്റ് പിന്നീട് ഫെയിസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുടിന്‍ തടവിലാക്കിയിരിക്കുന്നത് നൂറ് കണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെയാണ്. റാലികള്‍ സംഘടിപ്പിക്കുക, ക്യൂയര്‍ ഫ്‌ളാഗ് പ്രദര്‍ശിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഭരണകൂടമാണ് റഷ്യയിലേത്. പുടിന്‍ ഭരണത്തില്‍ തുടരാന്‍ കഴിയുന്നത് ഇതര ആശയങ്ങളെ അടിച്ചമര്‍ത്തുന്നതിനാലെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോകകപ്പ് മത്സരത്തിനിടെ ഇങ്ങനൊരു സമരം നടന്നത് പുടിന്‍ ഭരണകൂടത്തിന് നാണക്കേടായി മാറിയിരിക്കുകയാണ്.

വീഡിയോ കാണാം

allowfullscreen