സിവില്‍ സര്വീസില് ആര്‍എസ്എസ് നിര്‍ദേശിക്കുന്നവരെ നിയമിക്കാന്‍ ശ്രമം? പ്രധാനമന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി
രാജ്യത്തെ സിവില് സര്വീസില് ആര്എസ്എസ് നിര്ദേശിക്കുന്നതനുസരിച്ച് ആളുകളെ നിറയ്ക്കാന് ശ്രമമെന്ന് രാഹുല് ഗാന്ധി. പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര പേഴ്സണല് മന്ത്രാലയത്തിന് അയച്ച കത്ത് ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുല് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിവില് സര്വീസ് പാസാവര്ക്ക് നിയമനം നല്കുന്ന മാനദണ്ഡങ്ങളില് മാറ്റം വരുത്തുന്നത് സംബന്ധിച്ചാണ് കത്ത്.
ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തി വരുന്നത്. ഇത് ഫൗണ്ടേഷന്‍ കോഴ്‌സിന്റെ കൂടി അടിസ്ഥാനത്തില്‍ ആക്കണമെന്നാണ് നിര്‍ദേശം. നിലവിലുള്ള രീതി അട്ടിമറിക്കുകയാണെന്ന് രാഹുല്‍ ആരോപിക്കുന്നു. ആര്‍എസ്എസ് താല്‍പര്യമനുസരിച്ച് മെറിറ്റ് ലിസ്റ്റ് അട്ടിമറിക്കാനും പരീക്ഷയിലെ റാങ്കിംഗിനു പകരം മറ്റു മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും ശ്രമം നടക്കുന്നതായും രാഹുല്‍ പറയുന്നു
ട്വീറ്റ് കാണാം