മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം വര്‍ഗ്ഗീയവത്കരിക്കാന്‍ സംഘപരിവാര്‍ വ്യാജ പ്രൊഫൈലുകളിലൂടെ ശ്രമം

മാധ്യമപ്രവര്ത്തകനായ കെ.എം.ബഷീര് സര്വേ ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ച് മരിച്ച സംഭവം വര്ഗ്ഗീയവത്കരിക്കാന് സംഘപരിവാര് വ്യാജ പ്രൊഫൈലുകളുടെ ശ്രമം.
 

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരിച്ച സംഭവം വര്‍ഗ്ഗീയവത്കരിക്കാന്‍ സംഘപരിവാര്‍ വ്യാജ പ്രൊഫൈലുകളുടെ ശ്രമം. മൂന്നാറില്‍ കയ്യേറ്റം നടത്തി സ്ഥാപിച്ച കുരിശ് നീക്കംചെയ്ത ശ്രീറാം വെങ്കിട്ടരാമന്റെ പ്രവൃത്തിക്ക് ലഭിച്ച ദൈവശിക്ഷയെന്ന വിധത്തില്‍ ചില വ്യാജ പ്രൊഫൈലുകള്‍ പോസ്റ്റുകള്‍ നല്‍കുകയാണ്. അല്‍പ സമയത്തിന് ശേഷം നീക്കം ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പിന്നീട് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നു.

ക്രിസ്ത്യന്‍ പേരിലുള്ള പ്രൊഫൈലില്‍ നിന്ന് പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ” വെങ്കിട്ടരാമാ, നീ കുരിശില്‍ കൈവെച്ചപ്പോളേ നിന്റെ ദിനങ്ങള്‍ എണ്ണിത്തുടങ്ങിയതാ. ഒന്നും മറന്നിട്ടില്ല. പ്രതികാരം അത് യഹോക്കുള്ളതാണ്’ എന്നാണ് മാത്യു ബിനോ എന്ന പ്രൊഫൈലില്‍ നിന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ്. പിന്നീട് ഈ ടൈംലൈനില്‍ നിന്ന് പോസ്റ്റ് കാണാതായി. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് വ്യാപകമായി വിദ്വേഷ പ്രചാരണം നടന്നു വരികയാണ്.

മാത്യു ബിനോ എന്ന പ്രൊഫൈലില്‍ തെരഞ്ഞാല്‍ വ്യക്തി വിവരങ്ങളോ സുഹൃത്തുക്കള്‍ ആരെന്നതോ തുടങ്ങിയവയൊന്നും കാണാനാവില്ല. വ്യാജ പ്രൊഫൈലിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള, അറിയപ്പെടാത്ത പ്രൊഫൈലില്‍ നിന്നുള്ള പോസ്റ്റാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ശ്രീറാം എന്ന പേരുള്ളത് കൊണ്ട് ആക്രമിക്കുകയാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു.