ജയരാജനെതിരായ ‘കാലന്‍’ പ്രസ്താവന പിന്വലിക്കില്ലെന്ന് ആവര്‍ത്തിച്ച് ഷാഫി പറമ്പില്
കൊച്ചി: വടകര ലോക്സഭാ മണ്ഡലം എല്.ഡി.എഫ് സ്ഥാനാര്ത്ഥിയും സിപിഎം മുന് കണ്ണൂര് ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരായ വിവാദ പ്രസ്താവന പിന്വലിക്കില്ലെന്ന് ആവര്ത്തിച്ച് കോണ്ഗ്രസ് എം.എല്.എ ഷാഫി പറമ്പില്. കായും ഖായും ഗായും അല്ല ജയരാജാ! മുരളീധരനാണ്. കെ. കരുണാകരന്റെ മകന് മുരളീധരന്. ഇരുട്ടിന്റെ മറവില് ആളെ തീര്ക്കണ കളിയല്ലിത്. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്. അല്ലെങ്കിലും പാര്ലമെന്റ് കാലന്മാര്ക്കിരിക്കാനുള്ള ഇടമല്ല. വടകരയിലെ ജനങ്ങള് വിവേകത്തോടെ വിധിയെഴുതും. എന്നായിരുന്നു ദിവസം ഷാഫി പറമ്പില് ഫെയിസ്ബുക്കില് കുറിച്ചത്.
ഫെയിസ്ബുക്ക് കുറിപ്പ് വ്യക്തിഹത്യ നടത്തുന്നതാണെന്നും മൂന്ന് ദിവസത്തിനകം പ്രസ്തുത പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പി. ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മൂന്നല്ല മുപ്പത് വര്‍ഷം കഴിഞ്ഞാലും പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഇക്കാരണത്താല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നാലും പ്രശ്‌നമല്ലെന്ന് ഷാഫി പറമ്പില്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു. തന്നെ മനപൂര്‍വ്വം വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടിയാണ് അത്തരമൊരു ഫെയിസ്ബുക്ക് കുറിപ്പ് എഴുതിയതെന്ന് നേരത്തെ വക്കീല്‍ നോട്ടീസില്‍ ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ജയരാജന്റെ വക്കീല്‍ നോട്ടീസ്. കാലന്‍ എന്ന പ്രസ്താവന ജയരാജനെ ഉദ്ദേശിച്ചാണെന്ന് അദ്ദേഹത്തിനും വക്കീലിനും തോന്നിയിട്ടുണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോയെന്നും ഷാഫി പറമ്പില്‍ പരിഹസിക്കുന്നു.
മൂന്ന് ദിവസമല്ല മുപ്പത് കൊല്ലം കഴിഞ്ഞാലും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കില്ല..-ഷാഫി പറമ്പിൽ
Posted by Mission 140 Kerala on Friday, March 22, 2019