‘ബഹുസ്വരത’യില്‍ പിഴച്ച് ശശി തരൂര്‍; പിന്നീട് തിരുത്തല്‍

മാതൃഭാഷയായ മലയാളത്തിലെത്തിയപ്പോള് കടുകട്ടി ഇംഗ്ലീഷ് പദങ്ങള് ഉപയോഗിക്കുന്നതില് മിടുക്കനായ തരൂരിന് ഒന്ന് പിഴച്ചു.
 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനോട് ഭാഷയുടെ കാര്യത്തില്‍ ആരും പോരിന് പോകാന്‍ നില്‍ക്കാറില്ല. എന്നാല്‍ മാതൃഭാഷയായ മലയാളത്തിലെത്തിയപ്പോള്‍ കടുകട്ടി ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ മിടുക്കനായ തരൂരിന് ഒന്ന് പിഴച്ചു. മനോരമ കോണ്‍ക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ച ഭാഷാ ചാലഞ്ച് ഏറ്റെടുത്ത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നല്‍കിയ മലയാളം വാക്കിലാണ് തരൂരിന് പിഴച്ചത്. പിന്നാലെ അതില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു.

ദിവസവും ഒരു ഇംഗ്ലീഷ് പദവും അതിന് സമാനമായ ഹിന്ദി, മലയാളം പദങ്ങളും താന്‍ ട്വീറ്റ് ചെയ്യുകയാണെന്നും തരൂര്‍ പറഞ്ഞു. ആദ്യമായി ജഹൗൃമഹശാെ എന്ന വാക്കാണ് തരൂര്‍ നല്‍കിയത്. ‘ബഹുലവാദ്’ എന്ന ഹിന്ദി പദം രണ്ടാമതായി നല്‍കി. മലയാളത്തില്‍ ബഹുവചനം എന്നായിരുന്നു ആദ്യം നല്‍കിയത്. പ്ലൂറലിസവും ബഹുവചനവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് പലരും ചോദ്യമുന്നയിച്ചതോടെയാണ് തരൂരിന് തെറ്റ് മനസിലായത്. ഇതോടെ ബഹുസ്വരത എന്ന ശരിയായ പദം പോസ്റ്റില്‍ നല്‍കുകയായിരുന്നു.

ദിവസവും മാതൃഭാഷയിലല്ലാത്ത മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള ഒരു വാക്ക് വീതം പഠിക്കണമെന്നായിരുന്നു മോദിയുടെ നിര്‍ദേശം. ഇതിനെ ഭാഷാ ചാലഞ്ചായി ഏറ്റെടുക്കുകയാണെന്നും ഹിന്ദിയുടെ മേല്‍ക്കോയ്മയില്‍ നിന്നുള്ള പിന്‍മാറ്റം സ്വാഗതാര്‍ഹമാണെന്നും തരൂര്‍ ട്വീറ്റിലും ഫെയിസ്ബുക്ക് പോസ്റ്റിലും പറഞ്ഞു.

പോസ്റ്റ് വായിക്കാം

Prime Minister Narendra Modi ended his speech at the #manoramanewsconclave by suggesting we all learn one new word a day…

Posted by Shashi Tharoor on Thursday, August 29, 2019