മോഡിജി ഒറ്റയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തെ തുടച്ചുനീക്കിയത് കാണിക്കുന്നില്ല; പിഎം നരേന്ദ്രമോഡി ട്രെയിലറിനെ ട്രോളി സിദ്ധാര്‍ത്ഥ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവചരിത്രമെന്ന പേരില് അണിയറയില് ഒരുങ്ങുന്ന ‘പിഎം നരേന്ദ്രമോദി’ എന്ന സിനിമയെ ട്രോളി നടന് സിദ്ധാര്ത്ഥ്. ചിത്രത്തിന്റെ ട്രെയിലര് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റക്ക് നിഷ്കാസനം ചെയ്ത് മോഡിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ചിത്രത്തില് കാണിക്കുന്നില്ലെന്നാണ് സിദ്ധാര്ത്ഥ് ട്വീറ്റ് ചെയ്തത്. ഇത് സിക്കുലറുകളുടെയും കമ്മികളുടെയും ലിബ്റ്റാര്ഡുകളുടെയും നക്സലുകളുടെയും തീര്ച്ചയായും നെഹ്റുവിന്റെയും മറ്റൊരു വിലകുറഞ്ഞ തന്ത്രമായിരിക്കാം ഇതെന്നും ട്വീറ്റില് സിദ്ധാര്ത്ഥ് പരിഹസിക്കുന്നു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് ഒരുങ്ങുന്ന ബയോപിക്കിനെക്കുറിച്ച് മറ്റൊരു ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പരാമര്‍ശിക്കുന്നുണ്ട്. ‘പിഎം നരേന്ദ്രമോദി’ പോലെയുള്ള ബയോപിക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥത കാണുമ്പോഴാണ് ജയലളിതയെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ എത്രത്തോളം സ്വര്‍ണ്ണം പൂശല്‍ നടന്നേക്കുമെന്ന് ആലോചിക്കുന്നത്.’ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കാം എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ മാപ്പു നല്‍കാനാകില്ലെന്നും സിദ്ധാര്‍ഥ് കുറിക്കുന്നു..