മെട്രോ ഉദ്ഘാടനത്തിന് കുമ്മനത്തിന്റെ വിവിഐപി യാത്ര; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ; പോസ്റ്റുകളും ട്രോളുകളും കാണാം

സുരക്ഷയുടെ പേര് പറഞ്ഞ് പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില് പ്രതിപക്ഷനേതാവുള്പ്പെടെയുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയപ്പോള് ക്ഷണിക്കാതെ എത്തിയ കുമ്മനം രാജശേഖരന്റെ യാത്രയില് പ്രതിഷേധവും പരിഹാസവുമായി സോഷ്യല് മീഡിയ. ഭരണഘടനാ പദവികളില്ലാത്ത, ജനപ്രതിനിധി പോലുമല്ലാത്ത കുമ്മനത്തെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്ണ്ണര്ക്കും കേന്ദ്രമന്ത്രിക്കുമൊപ്പം കൊച്ചി മെട്രോയില് യാത്ര ചെയ്യാന് അനുവദിച്ചത് ഗുരുതരമായ പിഴവാണെന്ന് സോഷ്യല് മീഡിയ ഉപയോക്താക്കള് പറയുന്നു.
 

സുരക്ഷയുടെ പേര് പറഞ്ഞ് പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില്‍ പ്രതിപക്ഷനേതാവുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയപ്പോള്‍ ക്ഷണിക്കാതെ എത്തിയ കുമ്മനം രാജശേഖരന്റെ യാത്രയില്‍ പ്രതിഷേധവും പരിഹാസവുമായി സോഷ്യല്‍ മീഡിയ. ഭരണഘടനാ പദവികളില്ലാത്ത, ജനപ്രതിനിധി പോലുമല്ലാത്ത കുമ്മനത്തെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണ്ണര്‍ക്കും കേന്ദ്രമന്ത്രിക്കുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത് ഗുരുതരമായ പിഴവാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.

ഭരണാധികാരത്തിന്റെ ബലത്തില്‍ രാജ്യത്തെ കീഴ്വഴക്കങ്ങളും മര്യാദകളും കുമ്മനം ലംഘിക്കരുതായിരുന്നുവെന്ന് സുജിത് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന പദവിയിലാണ് ഗവര്‍ണ്ണറുടെ ഒപ്പം കുമ്മനവും തള്ളിക്കയറി ഇരുന്നതെങ്കില്‍ കോടിയേരിയും കാനവും മുതല്‍ ഉഴവൂര്‍ വിജയനും പിസി ജോര്‍ജ്ജിനും വരെ അത് ആകാമായിരുന്നു. വകതിരിവുള്ളതുകൊണ്ട് അവരാരും അതിന് ശ്രമിച്ചില്ലെന്നും സുജിത് പോസ്റ്റില്‍ പറയുന്നു
allowfullscreen

എന്നാ ഒരു സത്യം പറയട്ടെ. കുമ്മനം അവിടെയുണ്ടാകുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. ആ പാര്‍ട്ടിയുടെ ഒരു രീതി വെച്ച് അദ്ദേഹം അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത് എന്നാണ് മാധ്യമപ്രവര്‍ത്തകനായ സനീഷ് പോസ്റ്റില്‍ പറയുന്നത്.

allowfullscreen

allowfullscreen

ഇതു കൂടാതെ നിരവധി പേരും കമന്റുകൡല്‍ പ്രതികരിച്ചിട്ടുണ്ട്.

allowfullscreen

allowfullscreen

allowfullscreen

കുമ്മനത്തിന്റെ വലിഞ്ഞു കയറിയുള്ള യാത്രയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.