മോഡിജി റഡാര്‍ ‘വേ’, ബൈനോകുലര്‍ ‘റെ’; റഡാര്‍ തിയറിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
കൊച്ചി: പുതിയ ‘റഡാര്, മേഘം’ തിയറിയുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സോഷ്യല് മീഡിയാ ട്രോള് പൂരം. ബൈനോകുലര് അല്ല റഡാറെന്ന് മോഡിജിയോട് ആരെങ്കിലും പറയുമോയെന്നാണ് #SCIENTISTMODI എന്ന ഹാഷ്ടാഗിലാണ് ട്രോളുകള്. യുദ്ധവിമാനങ്ങളെ റഡാറില് നിന്നും മേഘങ്ങള് മറയ്ക്കുമെന്ന തിയറി കണ്ടുപിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി കോണ്ഗ്രസ് ഐ.ടി സെല് മേധാവി ദിവ്യ സ്പന്ദനയും രംഗത്ത് വന്നിരുന്നു. മോഡി ഏതോ ആദിമ യുഗത്തില് ജിവിക്കുന്നതിനാലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതെന്ന് ദിവ്യ ട്വീറ്റ് ചെയ്തു.
മോഡിയുടെ വാക്കുകള് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയതെന്നും. പ്രസ്താവനയിലൂടെ വ്യോമസേനയെ കഴിവുകെട്ടവരും മോശക്കാരുമാക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ മോഡിയുടെ നിര്‍ണായക തീരുമാനമാണ് ബാലാക്കോട്ടില്‍ തുണയായത് എന്ന രീതിയില്‍ ബി.ജെ.പി ക്യാംപെയ്ന്‍ ആരംഭിച്ചു. ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ പോലും ഇത് വലിയ ആഘോഷമാക്കിയിരുന്നു. എന്നാല്‍ റഡാര്‍ തിയറിയില്‍ വലിയ അബദ്ധം പിണഞ്ഞതായി പിന്നീടാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് മനസിലായത്. ഉടന്‍ ഈ പോസ്റ്റുകളെല്ലാം ഔദ്യോഗിക പേജുകളില്‍ നിന്ന് മുക്കി. പിന്‍വലിച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ബലാക്കോട്ട് ആക്രമണം നടക്കുന്ന സമയത്ത് കാലാവസ്ഥ സംബന്ധിച്ച പ്രതികൂലമായ റിപ്പോര്‍ട്ട് വന്നിരുന്നു. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. അന്തരീക്ഷം മോശമായതിനാല്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നത് നന്നാവുമെന്നായിരുന്നു വിദഗദ്ധര്‍ ചൂണ്ടിക്കാണിച്ചത്. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യം ഞാന്‍ സൈന്യത്തെ അറിയിച്ചു. കാലാവസ്ഥ നമുക്ക് അനുകൂലമാണെന്ന് ഞാന്‍ പറഞ്ഞു. മേഘങ്ങള്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ പോര്‍വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. ബാലാക്കോട്ട് ആക്രമണത്തിന് യാതൊരു ക്രെഡിറ്റും എനിക്ക് വേണ്ട എന്നാല്‍ സൈന്യത്തിന്റെ കഴിവിനെ കുറച്ചു കാണിക്കരുത്. ഇതായിരുന്നു മോഡിയുടെ പ്രസ്താവന.
ട്രോളുകള്‍ കാണാം