‘ചെറിയ കളിയല്ല’, അഞ്ച് വയസുകാരന്റെ അപകടകാരിയായ കൂട്ടുകാരനെ പരിചയപ്പെടാം; വൈറല്‍ വീഡിയോ
കൊച്ചി: പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ഇഷ്ടപ്പെടുകയും ഓമനിക്കുകയും ചെയ്യുന്ന ചെറിയ കുട്ടികളെ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ താരം മുള്ളന്‍ പന്നിയെ കൂട്ടുകാരനാക്കിയ അഞ്ച് വയസുകാരനാണ്. ഐഎഫ്എസ് ഓഫീസറായ പര്വീണ് കസ്വാനാണ് മുള്ളന് പന്നിയെയും കൂട്ടുകാരനെയും സോഷ്യല് മീഡിയയ്ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.
നമ്മളെല്ലാം ഒന്നു തന്നെയാണെന്ന അടിക്കുറിപ്പോടെയാണ് മുള്ളന്‍ പന്നിക്കൊപ്പം നടന്നുപോകുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ പര്‍വീണ്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. വീഡിയോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
ഇത് ഏറെക്കാലം മുന്‍പ് പുറത്തിറങ്ങിയതാണെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയിലെ താരമാവുകയാണ് മുള്ളന്‍ പന്നിയും കൂട്ടുകാരനും. അരലക്ഷത്തോളം പേര്‍ ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.
വീഡിയോ കാണാം.