‘ഇന്‍സ്റ്റഗ്രാം സെക്‌സി’, ശ്രീറെഡ്ഡിയുടെ സോഷ്യല്‍ മീഡിയാ വിശേഷങ്ങള്‍; ചിത്രങ്ങള്‍ കാണാം
ബംഗുളുരു: എല്ലാ കാലത്തും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിട്ടുള്ള തെലുങ്ക് നടിയാണ് ശ്രീറെഡ്ഡി. വിവാദങ്ങള്‍ക്ക് പിന്നാലെ താരത്തിന് സ്‌ക്രീനില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും ആരാധകര്‍ക്ക് കുറവൊന്നുമില്ല. ഇന്‍സ്റ്റാഗ്രാം സെക്‌സിയെന്നാണ് ശ്രീറെഡ്ഡിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. തന്നെ ഇഷ്ട്ടപ്പെടുന്നവര്ക്കായി ഗ്ലാമറസ് ചിത്രങ്ങളും താരം സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്യാറുണ്ട്.
മോഡലിംഗിലാണ് താരം ഇപ്പോള്‍ ശ്രദ്ധ ക്രേന്ദീകരിച്ചിരിക്കുന്നതെന്നാണ് തെലുങ്ക് സിനിമയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രിറെഡ്ഡി ദേശീയതലത്തില്‍ വരെ വാര്‍ത്താ പ്രാധാന്യം നേടുന്നത്. കാസ്റ്റിങ് കൗച്ച് വിവാദത്തില്‍ തുണിയുരിഞ്ഞും താരം പ്രതിഷേധിച്ചിരുന്നു. പിന്നീട് തെലുങ്ക് നടന്‍ നാനി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി ശ്രീറെഡ്ഡി ആരോപിച്ചു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നാനിക്കെതിരായ വെളിപ്പെടുത്തല്‍.
നാനിയെ കൂടാതെ ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ്, ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി എന്നിവര്‍ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണമാണ് ശ്രീറെഡ്ഡി ഉന്നയിച്ചത്. എന്നാല്‍ ഇവയെല്ലാം വെറും വിവാദങ്ങളായി അവസാനിക്കുക മാത്രമാണ് ചെയ്തത്.
ചിത്രങ്ങള്‍ കാണാം.