സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് എന്‍ഡിഎയ്ക്ക് ‘രാജേഷ്’; പേര് തെറ്റിച്ചെഴുതി എന്‍ഡിഎ ഫേസ്ബുക്ക് പേജ്

സഹോദരന്റെ ലോക്കപ്പ് മരണത്തില് കുറ്റക്കാര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില് സമരം നടത്തുന്ന ശ്രീജിത്തിനെ 'രാജേഷ്' ആക്കി എന്ഡിഎ കേരള ഫേസ്ബുക്ക് പേജ്. ശ്രീജിത്ത് വിഷയത്തില് എത്രയും വേഗം ഇടപെടണമെന്ന് കാട്ടി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും രാജീവ് ചന്ദ്രശേഖര് കത്തയച്ചു എന്ന് ഉള്ളടക്കമുള്ള പോസ്റ്റിലാണ് ശ്രീജിത്തിന്റെ പേര് പോലും തെറ്റിച്ച് നല്കിയിരിക്കുന്നത്.
 

സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ ‘രാജേഷ്’ ആക്കി എന്‍ഡിഎ കേരള ഫേസ്ബുക്ക് പേജ്. ശ്രീജിത്ത് വിഷയത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് കാട്ടി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു എന്ന് ഉള്ളടക്കമുള്ള പോസ്റ്റിലാണ് ശ്രീജിത്തിന്റെ പേര് പോലും തെറ്റിച്ച് നല്‍കിയിരിക്കുന്നത്.

ദുരൂഹ സാഹചര്യത്തില്‍ ലോക്കപ്പില്‍ വെച്ച് കൊല്ലപ്പെട്ട സഹോദരന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന രാജേഷിന്റെ വിഷയത്തില്‍ ഇത്രയും പെട്ടെന്ന് ഇടപെടണം എന്നു ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും രാജീവ് ചന്ദ്രശേഖര്‍ എംപി യുടെ കത്ത്. രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് നേരിട്ട് ഇടപെടുകയും ഇന്നലെ ഓഫീസ് വൃത്തങ്ങള്‍നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ശ്രീജിത്തിന്റെ ആവശ്യങ്ങളില്‍ ഒന്നായ സിബിഐ അന്വേഷണം നടക്കില്ലെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട സമയത്ത് തന്നെയാണ് പേജില്‍ ഈ പോസ്റ്റും വന്നത്. കേസില്‍ അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ അറിയിക്കുകയായിരുന്നു. സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ് നേതാവ് രമേശ് ചെന്നിത്തലക്ക് സമരപ്പന്തലില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയിരുന്നു.

പോസ്റ്റ് കാണാം