മന്ത്രിമാര്‍ ഇന്ത്യന്‍ വേഷം ധരിക്കണം, ബിജെപി പ്രവര്‍ത്തകര്‍ മദ്യപാനം ഉപേക്ഷിക്കണം; ഉപദേശവുമായി സുബ്രഹ്മണ്യന് സ്വാമി
ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി സുബ്രഹ്മണ്യന് സ്വാമി. പാശ്ചാത്യ വേഷം വിദേശികള്‍ അടിച്ചേല്‍പ്പിച്ച അടിമത്തമാണെന്ന് ട്വീറ്റില്‍ സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. മന്ത്രിമാര്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് യോജിച്ച വസ്ത്രങ്ങള്‍ ധരിക്കണമെന്നത് ബിജെപി നിര്ബന്ധിതമാക്കണമെന്നും ട്വീറ്റില്‍ സ്വാമി ആവശ്യപ്പെടുന്നു.
Dec 27, 2017, 17:04 IST
ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി സുബ്രഹ്മണ്യന് സ്വാമി. പാശ്ചാത്യ വേഷം വിദേശികള്‍ അടിച്ചേല്‍പ്പിച്ച അടിമത്തമാണെന്ന് ട്വീറ്റില്‍ സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. മന്ത്രിമാര്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് യോജിച്ച വസ്ത്രങ്ങള്‍ ധരിക്കണമെന്നത് ബിജെപി നിര്ബന്ധിതമാക്കണമെന്നും ട്വീറ്റില്‍ സ്വാമി ആവശ്യപ്പെടുന്നു.
മദ്യപാനത്തെക്കുറിച്ചും പ്രവര്‍ത്തകര്‍ക്ക് നല്കാന് സ്വാമിയുടെ ഉപദേശമുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 49 മദ്യം നിരോധിക്കണമെന്നാണ് പറയുന്നത്. അത് നിയമപരമായി നടപ്പാക്കണമെന്ന് പറയുന്നില്ലെങ്കിലും മദ്യവര്‍ജ്ജനം പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമാക്കണമെന്നും മറ്റൊരു ട്വീറ്റില്‍ സ്വാമി ആവശ്യപ്പെട്ടു.
ട്വീറ്റുകള്‍ കാണാം