പ്രതിഭയില്‍ ഒ.വി.വിജയന്റെ അടുത്തു പോലും വരില്ല; ബഷീറിനെ അധിക്ഷേപിച്ച് ടി.ജി.മോഹന്ദാസ്
കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിനെതിരെ അധിക്ഷേപിച്ച് ആര്എസ്എസ് സൈദ്ധാന്തികന് ടി.ജി.മോഹന്‍ദാസ്. നല്ല റീഡബിലിറ്റിയുള്ള കഥയും നോവലും എഴുതി എന്നല്ലാതെ ബഷീര്‍ കൃതികള്‍ക്ക് വലിയ ദാര്‍ശനിക തലമൊന്നും ഇല്ലെന്ന് മോഹന്‍ദാസ് ട്വീറ്റില്‍ പറയുന്നു. പ്രതിഭയില്‍ ഓ.വി വിജയന്റെ അടുത്തും തമാശയില്‍ വി.കെ.എന്നിന്റെ അടുത്തു പോലും ബഷീര്‍ വരില്ലെന്നുമാണ് ആര്‍എസ്എസ് ബുദ്ധിജീവിയുടെ വിമര്‍ശനം.
ബഷീര്‍ ചരമ വാര്‍ഷിക ദിനമായ ജൂലൈ 5ന് ചെയ്ത ട്വീറ്റിലാണ് മോഹന്‍ദാസിന്റെ ‘വിമര്‍ശനം’. പ്രത്യക്ഷത്തില്‍ സാഹിത്യവുമായി ബന്ധപ്പെട്ട വിമര്‍ശനമെന്ന് തോന്നിക്കാമെങ്കിലും ഒ.വി.വിജയനെയും വി.കെ.എന്നിനെയും താരതമ്യം ചെയ്ത് ആര്‍എസ്എസ് നേതാവ് നടത്തിയിരിക്കുന്നത് അത്ര നിഷ്‌കളങ്കമായ വിമര്‍ശനമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ട്വീറ്റില്‍ നിര്‍മാല്യം സിനിമയെക്കുറിച്ച് ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് നിര്‍മാല്യം മുസ്ലീങ്ങളെ പ്രതിരോധത്തിലാക്കും എന്ന മറുപടിയാണ് മോഹന്‍ദാസ് നല്‍കുന്നത്.
ട്വീറ്റ് വായിക്കാം