മിത്രങ്ങളെ, പോലീസിന് നേരെ ബോംബെറിഞ്ഞ കേസ് വാദിക്കാന്‍ കാശില്ല; ‘ശതംസമര്‍പ്പയാമി’ ട്രോളുകള്‍ കാണാം!

'ശതംസമര്പ്പയാമി', കേട്ടാല് പെട്ടന്ന് മനസിലാകില്ല! പക്ഷേ സംഗതി നിസാരമാണ്. ശബരിമല അക്രമസംഭവങ്ങളുമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്ത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി സംഘ്പരിവാര് സംഘടനകള് ആരംഭിച്ച ഫണ്ട് ശേഖരണ ക്യാംപെയിന്റെ പേരാണ്. ക്യാംപെയിന്റെ പേര് പോലെ തന്നെ നൂറ് രൂപ ഓരോ പ്രവര്ത്തകരും സംഭവാനയായി നല്കണമെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല ഫെയിസ്ബുക്ക് വീഡിയോയില് ആവശ്യപ്പെട്ടിരിക്കുന്നത്.
 

കൊച്ചി: ‘ശതംസമര്‍പ്പയാമി’, കേട്ടാല്‍ പെട്ടന്ന് മനസിലാകില്ല! പക്ഷേ സംഗതി നിസാരമാണ്. ശബരിമല അക്രമസംഭവങ്ങളുമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി സംഘ്പരിവാര്‍ സംഘടനകള്‍ ആരംഭിച്ച ഫണ്ട് ശേഖരണ ക്യാംപെയിന്റെ പേരാണ്. ക്യാംപെയിന്റെ പേര് പോലെ തന്നെ നൂറ് രൂപ ഓരോ പ്രവര്‍ത്തകരും സംഭവാനയായി നല്‍കണമെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല ഫെയിസ്ബുക്ക് വീഡിയോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫണ്ട് ശേഖരണം ആരംഭിച്ചതോടെ ഇതിനോട് അനുബന്ധിച്ചുള്ള ട്രോളുകളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാത്തയാളോട് ശതംസമര്‍പ്പയാമീ എന്ന് പറയുന്ന പോലീസ് കഥാപാത്രം മുതല്‍ ട്രോള്‍ ലോകത്തെ കിരീടം വെക്കാത്ത രാജാവായ ദശമൂലം ദാമു വരെ ശതംസമര്‍പ്പയാമിയെ ട്രോളിക്കൊല്ലുകയാണ്. പോലീസിന് നേരെ ബോംബെറിഞ്ഞ് കേസ് വാദിക്കാന്‍ ശതംസമര്‍പ്പിക്കാന്‍ പറയുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനെക്കുറിച്ചാണ് കൂടുതല്‍ ട്രോളുകളും.

ട്രോളുകള്‍ കാണാം.