ട്വിറ്ററിന് ഇന്ന് ഒമ്പതാം പിറന്നാള്‍; ചരിത്രം കുറിച്ച പത്ത് ട്വീറ്റുകള്‍ വായിക്കാം
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില് വിപ്ലവം സൃഷ്ടിച്ച മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് ഇന്ന് ഒമ്പതാം പിറന്നാള്. 2006 മാര്ച്ച് 21ന് ആരംഭിച്ച 140 ക്യാരക്റ്ററുകള് മാത്രം ടെപ്പ് ചെയ്യാനാകുന്ന ട്വിറ്റര് പിന്നീട് ചരിത്രമാണ് സൃഷ്ടിച്ചത്.
സാമൂഹിക വ്യവഹാരങ്ങള്ക്കും അഭിപ്രായ രൂപീകരണത്തിനും ഒരു പ്ലാറ്റ്ഫോമായി ട്വിറ്റര് മാറുന്ന കാഴ്ചയ്ക്കാണ് പിന്നിട്ട ഒമ്പതു വര്ഷങ്ങള് സാക്ഷ്യം വഹിച്ചത്. ചരിത്രം കുറിച്ച പത്ത് ട്വീറ്റുകള്‍ പുനപ്രസിദ്ധീകരിച്ചാണ് ട്വിറ്റര്‍ ബ്ലോഗ് ജന്മദിനം ആഘോഷിച്ചത്.
ട്വീറ്റുകള്‍ കാണാം
1. ട്വിറ്റര്‍ സേവനമാരംഭിച്ചപ്പോള്‍ ഫൗണ്ടര്‍മാരിലൊരാളായ ജാക്ക് ഡോര്‍സിയുടെ ആദ്യ ട്വീറ്റ്
2. ഹാഷ് ടാഗുകള്‍ ഉപയോഗിച്ചു തുടങ്ങിയതിനേക്കുറിച്ച് ക്രിസ്സ മെസ്സീനയുടെ ട്വീറ്റ്
3. മാര്‍സ് ഫീനിക്‌സ് ലാന്‍ഡര്‍ ചൊവ്വയില്‍ ഐസ് കണ്ടെത്തിയ വാര്‍ത്ത നാസ ട്വീറ്റ് ചെയ്തപ്പോള്‍
4. ഹഡ്‌സന്‍ നദിയില്‍ വിമാനം വീണപ്പോള്‍ രക്ഷാദൗത്യത്തിന് ആദ്യമെത്തിയ ബോട്ടിലുണ്ടായിരുന്ന ജാനിസ് ക്രംസിന്റെ ട്വീറ്റ്
5. വില്ല്യം രാജകുമാരനും കേറ്റ് മിഡില്‍ടണ്ണുമായുള്ള വിവാഹ നിശ്ചയ വാര്‍ത്ത് വെയ്ല്‍സ് രാജകുമാരന്റെ ഓഫീസ് ട്വീറ്റ് ചെയ്തപ്പോള്‍
6. ഒസാമ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്കന്‍ കോപ്റ്ററുകള്‍ അര്‍ദ്ധരാത്രിയെത്തിയത് ഷൊഹെയ്ബ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചപ്പോള്‍
7. രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ഒബാമ ആദ്യം കുറിച്ച വരികള്‍. പിന്നീട് ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട് ട്വീറ്റും ഇതു തന്നെ
8. ബോസ്റ്റണ്‍ മാരത്തോണിനെ നടുക്കിയ ഇരട്ട സ്‌ഫോടനങ്ങളേക്കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററില്‍ ഇങ്ങനെയാണെത്തിയത്.
9. ടിവി ഷോ അവതാരകനായ എലന്‍ഷോയുടെ സ്റ്റാറി ഓസ്‌കാര്‍ ട്വീറ്റ്
10. ഷാര്‍ലി ഹെബ്ദോയുടെ പാരീസ് ഓഫീസിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് ജൊവാകിം റോണ്‍സിന്‍ ചെയ്ത പ്രശ്‌സ്തമായ ട്വീറ്റ്.