കോഹ്‌ലിക്ക് പിഴച്ചതിന് അനുഷ്‌കയോട്
ഇന്ത്യയുടെയും തോൽവിക്കും വിരാട് കോലിയുടെ ബാറ്റിങ് പിഴവിനും ഇത്തവണ ജനം ആക്രമണം നടത്തിയത് അനുഷ്ക ശർമ്മയുടെ മേൽ.
Mar 26, 2015, 20:14 IST
സിഡ്‌നി: ഇന്ത്യയുടെയും തോൽവിക്കും വിരാട് കോലിയുടെ ബാറ്റിങ് പിഴവിനും ഇത്തവണ ജനം ആക്രമണം നടത്തിയത് അനുഷ്ക ശർമ്മയുടെ മേൽ. ഓസ്‌ട്രേലിയക്കെതിരേ സെമിയിൽ ഒരു റൺ മാത്രമെടുത്ത് കോഹ്‌ലി മടങ്ങിയപ്പോൾ കോഹ്‌ലിയുടെ കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌കയ്‌ക്കെതിരേ ട്വിറ്ററിലും ഫേസ്ബുക്കിലും വൻ പ്രതിഷേധമാണ് നടന്നത്.
അനുഷ്‌ക്കയ്ക്ക് അനുകൂലമായും നിരവധി ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയുടെ ശക്തമായ ആക്രമണം ഏറ്റുവാങ്ങിയ അനുഷ്‌കയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും സുസ്മിത സെന്നും അസിനും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.